Image

സുഷമാ സ്വരാജിനെ കാണാന്‍ മോഡിയെത്തി; വിതുമ്‌ബല്‍ അടക്കാനാകാതെ പ്രധാനമന്ത്രി

Published on 07 August, 2019
സുഷമാ സ്വരാജിനെ  കാണാന്‍ മോഡിയെത്തി; വിതുമ്‌ബല്‍ അടക്കാനാകാതെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ നിര്യാണം താങ്ങാനാകാതെ തേങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 

ഇന്ന്‌ രാവിലെ സുഷമ സ്വരാജിന്റെ വീട്ടിലെത്തിയ മോഡി തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകയുടെ ഭൗതിക ശരീരത്തിന്‌ മുന്നില്‍ വിയോഗം താങ്ങാനാകാതെ വിതുമ്‌ബി. 

സുഷമ സ്വരാജിന്റെ മകളേയും കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ച്‌ സമാധാനിപ്പിക്കുന്നതിനിടെ കരച്ചിലടക്കാന്‍ പാടുപെടുന്ന പ്രധാനമന്ത്രിയെയാണ്‌ കാണാനായത്‌.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ്‌ അന്ത്യമായതെന്ന്‌ സുഷമ സ്വരാജിന്റെ വിയോഗ വാര്‍ത്തയോട്‌ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. 

ജനനന്മയ്‌ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തില്‍ രാജ്യം കേഴുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ്‌ ചെയ്‌തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക