Image

മഴ : ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വയനാട്ടില്‍ വിദ്യാഭ്യാസ അവധി

Published on 06 August, 2019
മഴ : ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വയനാട്ടില്‍ വിദ്യാഭ്യാസ അവധി


തിരുവനന്തപുരം : അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ച അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴയായതിനാല്‍ ബുധനാഴ്ച വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നു കലക്ടര്‍ അറിയിച്ചു.

കേരളതീരത്തു ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക