Image

കാലിക്കറ്റ് മുന്‍ വി.സി ഡോ അബ്ദുള്‍ സലാം അടക്കം കേരളത്തില്‍ ലീഗ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്

Published on 06 August, 2019
കാലിക്കറ്റ് മുന്‍ വി.സി ഡോ അബ്ദുള്‍ സലാം അടക്കം കേരളത്തില്‍ ലീഗ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്

കോഴിക്കോട്: മുസ്ലീം ലീഗ് നേതാക്കള്‍ ഏതാനും ബി.ജെ.പിയിലേക്ക്. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ എം അബ്ദുള്‍ സലാം ആണ് ബി.ജെ.പിയില്‍ ചേരുന്ന പ്രമുഖന്‍. സലാമിന് പുറമെ മുസ്ലീംലീഗിന്റെ നേതാവായിരുന്ന സെയ്ത് ഉമ്മര്‍ ബാഫഖി തങ്ങളുടെ ചെറുമകന്‍ സെയ്ത് താഹാ ബാഫഖി തങ്ങള്‍, മന:ശാസ്ത്രജ്ഞനായ ഡോ. യാഹ്യാഖാന്‍ എന്നിവരും ബി.ജെ.പിയില്‍ ചേരുന്ന കാര്യം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

2011-15 കാലത്ത് യു.ഡി.എഫ് നോമിനിയായാണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയത് ഈ നാല് വര്‍ഷത്തിനിടെയായിരുന്നു. വിദ്യാര്‍ഥി, അധ്യാപക, സര്‍വീസ് സംഘടനകള്‍ വിവിധ വിഷയങ്ങളില്‍ വി.സിക്കെതിരെ സമരവുമായി എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക