Image

ഏകപക്ഷീയമായി കശ്‌മീരിനെ വലിച്ചു കീറുന്നത്‌ രാജ്യത്തെ ഒന്നിപ്പിക്കില്ല; രാഹുല്‍ ഗാന്ധി

Published on 06 August, 2019
ഏകപക്ഷീയമായി  കശ്‌മീരിനെ വലിച്ചു കീറുന്നത്‌ രാജ്യത്തെ ഒന്നിപ്പിക്കില്ല; രാഹുല്‍ ഗാന്ധി

കശ്‌മീരിന്‌ പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞു കൊണ്ടുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു ശേഷം ആദ്യമായി പ്രതികരിച്ച്‌ രാഹുല്‍ ഗാന്ധി.

''ജമ്മു കശ്‌മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്‌, രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ്‌ ചെയ്യുകയും ജയിലിലിടുകയും ചെയ്യുന്നത്‌ നമ്മുടെ ഭരണഘടനയുടെ ലംഘനമാണ്‌. 

ഈ രാജ്യമെന്നത്‌ ഇവിടത്തെ ജനങ്ങളെക്കൊണ്ട്‌ നിര്‍മ്മിച്ചതാണ്‌. അല്ലാതെ വെറും ഭൂമികളുടെ ഖണ്ഡങ്ങള്‍ കൊണ്ടല്ല. അധികാരപ്രമത്തത ഈ രാജ്യത്തിന്റെ സുരക്ഷയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും'', രാഹുല്‍ ഗാന്ധി ട്വീറ്റ്‌ ചെയ്‌തു.

ഇന്നലെ രാജ്യസഭയില്‍ ബില്ല്‌ പാസ്സാക്കപ്പെട്ടിട്ടും ഇന്നാണ്‌ രാഹുല്‍ ഇതേക്കുറിച്ച്‌ പ്രതികരിക്കുന്നത്‌. 

സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താന്‍ തയ്യാറായിട്ടില്ല. 

ബില്ലിന്‍മേല്‍ നിലപാട്‌ തീരുമാനിക്കാന്‍ കോണ്‍ഗ്രസ്‌ എംപിമാരുടെ യോഗം വിളിച്ചു. അതേസമയം, മുതിര്‍ന്ന പല നേതാക്കളും കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച്‌ രംഗത്തെത്തിയത്‌ കോണ്‍ഗ്രസിന്‌ തലവേദനയായി.


Join WhatsApp News
josecheripuram 2019-08-06 20:26:21
Your great Grand father was ruling India for a while.Why he did't think about it?
josecheripuram 2019-08-06 20:58:08
Why you Guys allow that to happen?Congress is a Party People lost faith,Communist party is no better.Then who is the next best?Is there a party who is capable of looking after the Poor.No the poor remains Poor the Rich become Rich>
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക