Image

വിയ്യൂര്‍ ജയിലിലെ അന്തേവാസികളെ മര്‍ദിച്ച സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്​ സസ്​പെന്‍ഷന്‍

Published on 06 August, 2019
വിയ്യൂര്‍ ജയിലിലെ അന്തേവാസികളെ മര്‍ദിച്ച സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്​ സസ്​പെന്‍ഷന്‍
തൃശൂര്‍: വിയ്യൂര്‍ ജയിലിലെ അന്തേവാസികളെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച സംഭവത്തില്‍ജയില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു. ഋഷിരാജ് സിംഗ് മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി തടവുകാര്‍ പരാതി നല്‍കിയിരുന്നു. 30 തടവുകാരാണ് പരാതിപ്പെട്ടത്.ഈ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

സൂപ്രണ്ടായ സജീന്റെ ഭാഗത്ത് നിന്നും മേല്‍നോട്ട കുറവുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടി​.അന്തേവാസികളോട്​ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാനോ അവര്‍ക്ക് യഥാസമയം ചികിത്സ നല്‍കാനോ ജയില്‍ സൂപ്രണ്ട് തയ്യാറായില്ലെന്നും കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക