Image

ആത്മീയതയുടെ ധന്യ സാക്ഷ്യവുമായി മാര്‍ത്തോമ്മ ഭദ്രാസന യൂത്ത് കോണ്‍ഫ്രറന്‍സ് സമാപിച്ചു.

ഷാജി രാമപുരം Published on 06 August, 2019
ആത്മീയതയുടെ ധന്യ സാക്ഷ്യവുമായി മാര്‍ത്തോമ്മ ഭദ്രാസന യൂത്ത് കോണ്‍ഫ്രറന്‍സ് സമാപിച്ചു.
ന്യുയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനത്തിന്റെ 40  മത് യൂത്ത് ഫെല്ലോഷിപ് കോണ്‍ഫ്രറന്‍സ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ വെച്ച് ജൂലൈ 25 മുതല്‍ 28 വരെ നടത്തപ്പെട്ടത് ആത്മീയതയുടെ ധന്യസാക്ഷ്യമായി സമാപിച്ചു.

റവ.ഡോ.എബ്രഹാം മാത്യുവിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കോണ്‍ഫ്രറന്‍സ് നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് ഉത്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള, ട്രഷറാര്‍ ഫിലിപ്പ് തോമസ് സി.പി.എ എന്നിവര്‍ പങ്കെടുത്തു.

യൗവനം ക്രിസ്തുവിനുവേണ്ടി പൂത്ത്കായ്ക്കുന്ന ഒരു വൃക്ഷമായി തീരണമെന്നും, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലൂടെ യുവാക്കള്‍ ദൈവരാജ്യ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കാളികള്‍ ആകണമെന്നും ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ഉത്‌ബോധിപ്പിച്ചു.

ബ്ലൂം വെയര്‍ യൂ ആര്‍ പ്ലാന്റഡ് (Bloom where you are planted) എന്ന ചിന്താവിഷയത്തെ അധികരിച്ച് നടന്ന സമ്മേളനത്തില്‍ റവ.ചാള്‍സ് ഹാന്‍ (റീന്യൂവല്‍ പ്രസ്‌ബെറ്റീരിയന്‍ ചര്‍ച്ച് ഫിലാഡല്‍ഫിയ) മുഖ്യ നേതൃത്വം നല്‍കി. ഭദ്രാസനത്തിന്റെ വിവിധ ഇടവകളില്‍ നിന്നായി മുന്നൂറില്‍പരം യൗവനക്കാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

റവ.ജെയ്‌സണ്‍ തോമസ്, റവ.ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍, റവ.ജെസ് മാത്യു ജോര്‍ജ്, റവ.ലാറി ഫിലിപ്പ് വര്‍ഗീസ്, റവ.ജേക്കബ് പി.തോമസ്. റവ.റോഷന്‍ വി.മാത്യൂസ്, റവ.അരുണ്‍ വര്‍ഗീസ്, റവ.ഡെന്നിസ് എബ്രഹാം, റവ.തോമസ് ജോസഫ്, റവ.തോമസ് കെ.മാത്യു, റവ.സോനു വര്‍ഗീസ്, റവ.ബ്ലെസിന്‍ കെ.മോന്‍, റവ.മാത്യു ജോസഫ്, റവ.മാത്യുസ് മാത്യു, റവ.ബിജു പി.സൈമണ്‍, റവ.പി. തോമസ് മാത്യു, ജോജി കോശി, ജയ് മാത്യു, മറീന്‍ മാത്യു എന്നിവര്‍ കോണ്‍ഫ്രറന്‍സിന് നേതൃത്വം നല്‍കി.

ആത്മീയതയുടെ ധന്യ സാക്ഷ്യവുമായി മാര്‍ത്തോമ്മ ഭദ്രാസന യൂത്ത് കോണ്‍ഫ്രറന്‍സ് സമാപിച്ചു.
ആത്മീയതയുടെ ധന്യ സാക്ഷ്യവുമായി മാര്‍ത്തോമ്മ ഭദ്രാസന യൂത്ത് കോണ്‍ഫ്രറന്‍സ് സമാപിച്ചു.
ആത്മീയതയുടെ ധന്യ സാക്ഷ്യവുമായി മാര്‍ത്തോമ്മ ഭദ്രാസന യൂത്ത് കോണ്‍ഫ്രറന്‍സ് സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക