Image

പ്രദീപ് മരുത്തുപറമ്പില്‍ എം.എ.സി.എഫ്. ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍

Published on 05 August, 2019
പ്രദീപ് മരുത്തുപറമ്പില്‍ എം.എ.സി.എഫ്. ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍
റ്റാമ്പാ: ആഗസ്റ്റ്  24 ശനിയാഴ്ച്ച  റ്റാമ്പായിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ചെയര്‍മാനായി പ്രദീപ് മരുത്തുപറമ്പിലിനെ തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് 11 മണിയോടെ ഓണസദ്യ ആരംഭിക്കും. ഉച്ചയ്ക്ക് 2 .30 ഓടെ ഘോഷയാത്രയുടെ അകമ്പടിയോടെ മാവേലിയെ സ്വീകരിച്ചാനയിക്കും. അതിനുശേഷം ഫ്‌ലോറിഡ മലയാളികള്‍ കാത്തിരിക്കുന്ന മെഗാ നൃത്തങ്ങള്‍ ആരംഭിക്കും.

ഫ്‌ളോറിഡയിലുള്ള എല്ലാ മലയാളികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രദീപ് മരുത്തപറമ്പില്‍ അറിയിച്ചു.

 2012 ല്‍ പ്രദീപ് എംഎ.സി.ഫ് ന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തിച്ചിരുന്നു. അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഹിന്ദു മലയാളീ സംഘടനയുടെ മുന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് , ഇപ്പോള്‍ റ്റാമ്പാ അയ്യപ്പാ ടെമ്പിളിലെ ഇലക്റ്റഡ് ട്രസ്റ്റി മെമ്പറാണ്.

പ്രദീപിന്റെ സേവനം എംഎ.സി.ഫ് ന്റെ ഓണാഘോഷങ്ങള്‍ കൂടുതല്‍ ഭംഗിയാക്കുവാന്‍ സഹായകരമാകുമെന്ന് പ്രസിഡന്റ് സുനില്‍ വര്ഗീസ് , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ടി.ഉണ്ണികൃഷ്ണന്‍ , സെക്രട്ടറി  ജയേഷ് , ട്രഷറര്‍ ഷിബു തണ്ടാശ്ശേരില്‍ , മുന്‍ പ്രസിഡന്റ് സജി കരിമ്പന്നൂര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ അനീന ലിജു തുടങ്ങിയവര്‍ അറിയിച്ചു.

ഫ്‌ളോറിഡയിലുള്ള എല്ലാ മലയാളികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രദീപ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക