Image

ഇന്ത്യന്‍ വംശജന്‍ ഫിലഡല്‍ഫിയയില്‍ പിതാവിനെ വെടിവച്ചു കൊന്നു

സുമോദ് നെല്ലിക്കാല Published on 05 August, 2019
ഇന്ത്യന്‍ വംശജന്‍ ഫിലഡല്‍ഫിയയില്‍ പിതാവിനെ വെടിവച്ചു കൊന്നു
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ വംശജന്‍ ഫിലഡല്‍ഫിയയില്‍ പിതാവിനെ വെടിവച്ചു കൊന്നു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ ബെസെല്‍റ്റണ്‍ സെക്ഷനില്‍ താമസക്കാരനായ മഹേന്ദ്ര ബി പഞ്ചറൊളിയ (60)  ആണ് സ്വന്ത ഭവനത്തില്‍ മകന്റെ വെടിയേറ്റു മരിച്ചത്.

പ്രെതി സോഹന്‍ പഞ്ചറൊളിയ രാത്രി 9:30 നു  ബാത്‌റൂമില്‍ കയറി തോക്കില്‍ തിര നിറച്ച ശേഷം അലക്ഷ്യമായി വെടി ഉതിര്‍ക്കുകയും ഉടന്‍ തന്നെ പിതാവും മാതാവും ടീവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന സ്വീകരണ മുറിയിലേക്കെത്തുകയും പിതാവിനു നേരെ വെടി ഉതിര്‍ക്കുകയുമായിരുന്നു. മാതാവ് പുറത്തേക്കോടി രക്ഷപെട്ടു. മനോരോഗത്തിന് ചികില്‍സയിലായിരുന്ന മകന്‍ തോക്കു കൈവശം വയ്ക്കുന്നതായി തങ്ങള്‍ക്കു അറിവില്ലായിരുന്നെന്നും യാതൊരു പ്രെകോപനവും കൂടാതെയാണ് വെടി ഉതിര്‍ത്തതെന്നും അവര്‍ പോലീസിനോട് പറഞ്ഞു.

31 വയസുള്ള സോഹന്‍ ശ്ചിസോപ്രെനിയ (schizophrenia) എന്ന മനോരോഗത്തിനുടമയാണെന്നും  മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു.

180 പൗണ്ട് തൂക്കവും 5 അടി 15 ഇഞ്ച് ഉയരവുമുള്ള പ്രെതി സംഭവ ശേഷം തോക്കുമായി  കടന്നുകളഞ്ഞതായും അപകടകാരിയാണെന്നും പോലീസ് അറിയിച്ചു. പ്രെതി സഞ്ചരിച്ച ചാര നിറത്തിലുള്ള ടൊയോട്ട ക്യാമറി കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

അവസാനം കാണുമ്പോള്‍  ഓറഞ്ച് ടി ഷര്‍ട്ടും ചന്ദന കളര്‍ ട്രൗസറും ധരിച്ചിരുന്ന പ്രെതി തല മുണ്ഡനം ചെയ്തിട്ടുണ്ടെന്നും വിവരം ലഭിക്കുന്നവര്‍ 2156863334 അല്ലെങ്കില്‍ 911 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക