Image

ഒഹായൊ വെടിവെപ്പില്‍ കൊല്ലപ്പെട്ട 10 പേരില്‍ വെടിവെച്ച യുവാവും സഹോദരിയും

പി പി ചെറിയാന്‍ Published on 05 August, 2019
ഒഹായൊ വെടിവെപ്പില്‍ കൊല്ലപ്പെട്ട 10 പേരില്‍ വെടിവെച്ച യുവാവും സഹോദരിയും
ഒഹായൊ: ടെക്‌സസ് സംസ്ഥാനത്ത് എല്‍പാസോയില്‍ ഇരുപത് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതിന്‍രെ ഞെട്ടലില്‍ നിന്നും മോചിതരാകുന്നതിന് മുമ്പ് ഒഹായൊ ഡെടൗണിലുണ്ടായ മറ്റൊരു വെടിവെപ്പില്‍ പ്രതി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെടുകയും, ഇരുപത്തിയേഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ വെടിവെപ്പ് നടത്തിയ യുവാവിന്റെ സഹോദരിയും ഉള്‍പ്പെടുന്നു.

ബെല്‍ബ്രൂക്കില്‍ നിന്നുള്ള കോണര്‍ ബെറ്റ്‌സാണ് (24) 224 കാലമ്പിര്‍ മാരക പ്രഹര ശേഷിയുള്ള തോക്ക് ഉപയോഗിച്ച് വെടിവെച്ചത്.

എല്‍പാസോയിലെ സംഭവം ശനിയാഴ്ച രാവിലെ പത്തിനോടടുത്തായിരുന്നുവെങ്കില്‍ ഞായറാഴ്ച പുലര്‍ച്ച ഒരുമണിക്കാണ് പോപ്പുലര്‍ നൈറ്റ് ലൈഫ് ഡിസ്ട്രിക്റ്റില്‍ വെടിവെപ്പ് ഉണ്ടായതെന്ന് ഡെടൗണ്‍ മേയര്‍ ഞായറാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംഭവം റിപ്പോര്‍ട്ട് ചെയ്ത് ഒരു മിനിട്ടിനകം പോലീസ് ഓഫീസേഴ്‌സ് സ്ഥലത്തെത്തി പ്രതിയുമായുള്ള ഏറ്റുമുട്ടലില്‍ പ്രതിയെ വെടിവെച്ചു വീഴ്തിയില്ലായിരുന്നുവെങ്കില്‍ നിരവധിപേര്‍ മരിക്കുമായിരുന്നുവെന്നാണ് മേയര്‍ പറഞ്ഞത്. അതിനാവശ്യമായ മാഗസില്‍ പ്രതി കരുതിയിരുന്നു. മരിച്ചവരുടെ പേരു വിവരം പോലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞത് പ്രതിയുടെ സഹോദരി മെഗനായിരുന്നു (22)അടുത്ത വര്‍ഷം റൈറ്റ് സ്‌റ്റേറ്റ് യുണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്യേണ്ട വ്യക്തിയായിരുന്നു മെഗന്‍. ഈ വര്‍ഷം  ഇതുവരെ 251 മാസ്സ് ഷൂട്ടിങ്ങ് ഉണ്ടായതായി അധികൃതര്‍ പറഞ്ഞു.
ഒഹായൊ വെടിവെപ്പില്‍ കൊല്ലപ്പെട്ട 10 പേരില്‍ വെടിവെച്ച യുവാവും സഹോദരിയും
ഒഹായൊ വെടിവെപ്പില്‍ കൊല്ലപ്പെട്ട 10 പേരില്‍ വെടിവെച്ച യുവാവും സഹോദരിയും
ഒഹായൊ വെടിവെപ്പില്‍ കൊല്ലപ്പെട്ട 10 പേരില്‍ വെടിവെച്ച യുവാവും സഹോദരിയും
ഒഹായൊ വെടിവെപ്പില്‍ കൊല്ലപ്പെട്ട 10 പേരില്‍ വെടിവെച്ച യുവാവും സഹോദരിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക