Emalayalee.com - സി.പി.എമ്മിനെ നിരോധിക്കാതെ തന്നെ ജനങ്ങള്‍ തൂത്തെറിയു... (ബ്‌ളസന്‍ ഹൂസ്റ്റന്‍)
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

സി.പി.എമ്മിനെ നിരോധിക്കാതെ തന്നെ ജനങ്ങള്‍ തൂത്തെറിയു... (ബ്‌ളസന്‍ ഹൂസ്റ്റന്‍)

EMALAYALEE SPECIAL 02-Aug-2019
EMALAYALEE SPECIAL 02-Aug-2019
Share
സംഘപരിവാറിനെയും ആര്‍.എസ്.എസിനേയും നിരോധിക്കണമെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന സി.പി.എമ്മിനെയാണ് യഥാര്‍ത്ഥത്തില്‍ നിരോധിക്കേണ്ടതെന്ന് ജനം പറഞ്ഞു തുടങ്ങിയിരിക്കുന്നു കേരളത്തില്‍. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിലും ബംഗാളിലും തൃപുരയിലും കരുത്തരായിരുന്ന സി. പി.എം.നെ അവിടെ നിന്നൊക്കെ നിരോധിക്കാതെ തന്നെ ജനങ്ങള്‍ തൂത്തെറിഞ്ഞപ്പോള്‍ ആകെയുള്ള ഒരു തരി കേരളത്തില്‍ മാത്രമായതുകൊണ്ടാണ് കേരളത്തില്‍ നിന്ന് നിരോധിക്കണമെന്ന് പറയുന്നത്. ഇങ്ങനെ പോയാല്‍ കേരളത്തില്‍ നിന്ന് നിരോധിക്കേണ്ടി വരികയില്ല. അല്ലാതെ തന്നെ നാമാവശേഷമായികൊള്ളുമെന്നതാണ് അവരുടെ ഇപ്പോഴത്തെ പോക്കില്‍ കൂടി കാണാന്‍ കഴിയുക. സംഘപരിവാറിന്റെയും ആര്‍.എസ്. എസ്സിന്റെയും ഉത്തരേന്ത്യന്‍ ആക്രമണങ്ങളില്‍ വിലാപ കണ്ണീരൊഴുക്കുന്ന സി.പി.എമ്മും അവരുടെ പോഷക സംഘടനകളും കേരളത്തില്‍ വെട്ടി വീഴ്ത്തുന്നത് തങ്ങളിലുള്ളവരെ തന്നെയാണ്. അവരറിയുന്നില്ലെങ്കിലും ലോ കമറിയുന്നുണ്ട്. യൂണിവേ ഴ്‌സിറ്റി കോളേജിലെ എസ്. എഫ്.ഐ. തമ്മിലടിയും അ തിനെ തുടര്‍ന്നുണ്ടായ കത്തി കുത്തലും അതാണ് തുറന്നു കാട്ടുന്നത്.
   
ഇന്നലെ വരെ മറ്റുള്ളവരെ കൊന്നും കൊല്ലിച്ചും പര്‍ട്ടി പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച പാര്‍ട്ടി ഇന്ന് സ്വന്തം പ്രവര്‍ത്തകരെ കൊന്ന് ആവേശം കൊള്ളിക്കുകയാണോ അരിശം തീര്‍ക്കുക യാണോ എന്നതാണ് സംശയം. അത്രകണ്ട് ന്യായീകരിക്കാനാവാത്ത പ്രവര്‍ത്തിയാണ് യൂണിവേഴ്‌സിറ്റി കോളേ ജിലെ എസ്.എഫ്.ഐ. തമ്മി ല്‍ തല്ലും കുത്തുമെന്ന് പറയേണ്ട കാര്യമില്ല. ഈ തമ്മില്‍ തല്ലും  കത്തികുത്തലും അത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. അതില്‍ പുറത്തു നില്‍ക്കുന്ന വ്യക്തികള്‍ക്ക് എന്ത് അഭിപ്രായമാണ് പറയാനു ള്ളതെന്ന് ചോദിച്ചാല്‍ ഇല്ലായെന്നു തന്നെയാണ് പറയാന്‍ കഴിയുക. വീട്ടിലെ വഴക്കിന് അയല്‍ക്കാരനെന്ത് കാര്യമെന്നതുപോലെ.
   
എന്നാല്‍ അതിനെ തുടര്‍ന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍ പൊതുജനത്തെ കൂടി ബാധിക്കുന്ന പ്രശ്‌നങ്ങളാണെന്ന് തന്നെ പറയാം. ഒരു കലാലയമെന്ന സങ്കല്പത്തിന് വിരുദ്ധമായ പ്രവര്‍ത്തികളാണെന്ന് പറയേണ്ടിയിരിക്കുന്നു. അവിടെ നടക്കുന്ന പ്രവര്‍ത്തികളും പ്രവര്‍ത്തനങ്ങളും കലാലയമെന്ന സങ്കല്പത്തി നെ മാറ്റി കലാപഭൂമിയാക്കി മാറ്റുന്നുയെന്നതാണ് സത്യം. വിദ്യ അഭ്യസിക്കാന്‍ എത്തുന്നവര്‍ വിപ്ലവത്തിന്റെ വിത്ത് വിതയ്ക്കുക മാത്രമല്ല വാളെടുത്ത് വെട്ടിപ്പിടിക്കുക കൂടി ചെയ്യാന്‍ പോകുന്നതാണ് കേരള യൂണിവേഴ്‌സിറ്റിയുടെ മൂക്കിന്‍ തുമ്പത്തുള്ള യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത്.

എസ്.എഫ്.ഐ.യുടെ നിയന്ത്രണത്തിലുള്ള യൂണിവേഴസിറ്റി കോളേജ് ഇതിനു മുന്‍പും വിവാദങ്ങള്‍ക്കിട വരുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് പടിവാതില്‍ക്കലില്‍ നിന്ന് നടന്നു പോകാവുന്ന ദൂരത്തുള്ള യൂണിവേഴ്‌സിറ്റി കോളേജിനെ ചുറ്റിപ്പറ്റി പല ആരോപണങ്ങളും ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് സെക്രട്ടറിയേറ്റ് വിദ്യാര്‍ത്ഥി സംഘടന സമരങ്ങള്‍ അക്രമാസക്ത മാകുമ്പോഴുണ്ടാകുന്നത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ നിയന്ത്രണത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനക്ക് എതിരുള്ളവരാണ് സമരജാഥയുമായി സെക്രട്ടറിയേറ്റില്‍ എത്തുന്ന തെങ്കില്‍ ജാഥയ്ക്കുനേരെ യൂ ണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് കല്ലേറു നടത്തി ജാഥാംഗങ്ങളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. വന്‍മതിലും  കോളേജു ക്യാമ്പസില്‍ അനു വാദമില്ലാതെ വ്യക്തമായ കാരണമില്ലാതെ കടക്കരുതെന്ന നിയമവുമുള്ളതിനാല്‍ എറിയുന്നവര്‍ ആരെന്നറിയാതെയും പോലീസിന് അവരെ പിടിക്കാന്‍ കഴിയാറില്ല. മറ്റൊന്ന് സെക്രട്ടറിയേറ്റില്‍ സമരം അ ക്രമാസക്തമാക്കി പോലീസിനു നേരെ കല്ലേറു നടത്തിയ ശേഷം രക്ഷപെടുന്നതും യൂ ണിവേഴ്‌സിറ്റി കോളേജിനകത്തേക്കാണ്. ഇങ്ങനെ പല ആരോപണങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജിനെതിരെ ഉണ്ടായതിന്റെ വെളിച്ചത്തിലാണ് ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍  യൂണി വേഴ്‌സിറ്റി കോളേജ് ക്ലാസുകള്‍ കാര്യവട്ടത്തേക്ക് മാറ്റിയത്. ബഡ്ജറ്റ് അവതരിപ്പിച്ചപ്പോള്‍ അതിനായി പ്രത്യേക തുക തന്നെ കൊള്ളിക്കുകയുണ്ടായി. എന്നാല്‍ പിന്നീട് വന്നവര്‍ അത് പൂര്‍വ്വസ്ഥിതിയിലാക്കി.
   
യൂണിവേഴ്‌സിറ്റി കോളജിനെപ്പോലെ അലിഖിത നിയമവും ഊരുവിലക്കുമുള്ള പല കോളേജുകളും കേരളത്തിലുണ്ട്. തങ്ങളുടെ സം ഘടനയില്‍ അംഗമാകാത്ത വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അലിഖിത നിയമം പാലിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്കുമായിരുന്നു ഇത് ഏര്‍പ്പെ ടുത്തിയിരുന്നത്. അതെല്ലാം തന്നെ സര്‍ക്കാര്‍ നിയന്ത്രണ ത്തിലുള്ള കോളേജുകളിലാ ണെന്നത് ഏറെ രസകരമായ ഒരു കാര്യമാണ്. ഊരുവിലക്ക് എന്ന ആഭാസം പാര്‍ട്ടി അഭ്യസിപ്പിക്കുന്ന കളരിയാണ് ഇവിടെയുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍. ഉത്തരേന്ത്യയിലെ സാംസ്കാരിക നായകന്മാര്‍ ആരും തന്നെ തങ്ങളുടെ തട്ട കത്തിലുള്ള ഈ വിരോധാഭാ സം കാണുകയുമില്ല കാണാ ന്‍ ശ്രമിക്കാറുമില്ല.
   
യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തെ തുടര്‍ന്ന് പുറത്തു വന്ന ചില വാര്‍ത്തകള്‍ കേരളത്തിലെ ഗവണ്‍ മെന്റ് കോളേജുകളില്‍ നടക്കുന്ന നിരുത്തരവാദിത്വ പ്രവര്‍ത്തികളുടെയും കെടുകാര്യ സ്ഥതയുടെയും ഒരു തുറന്നു കാട്ടലാണ്. വിദ്യാര്‍ത്ഥിയെ കുത്തിയ പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുക ളും കോളേജ് അധികാരികളു ടെ സീലും മറ്റും കണ്ടെടുത്ത ത് കേരള ചരിത്രത്തിലെ തന്നെ ആദ്യസംഭവമാണ്. സാംസ്കാരിക മൂല്യത്തില്‍ നവോത്ഥാന പെരുമയില്‍ ഊറ്റം കൊള്ളുന്ന കേരളത്തിലാണ് ഈ പ്രവര്‍ത്തികള്‍ നടക്കുന്നതെന്നത് പറയാന്‍ ലജ്ജിക്കുക തന്നെ വേണം. മൂല്യാധിഷ്ഠിത സിദ്ധാന്തം ജനങ്ങളുടെ അണ്ണാക്കില്‍ തള്ളികയറ്റി നവോത്ഥാനം വിപ്ലവത്തില്‍ കൂടി നടത്തി നാടിനെ പുരോഗമനത്തിന്റെ അത്യുന്നതിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ഭരണത്തിലാണ് ഇത്തരം പ്രവര്‍ത്തികള്‍ എന്നതാണ് ഏറെ രസകരം. ഉത്തര ക്കടലാസുകളും സീലുകളും കോളേജില്‍ പഠിക്കുന്ന പ്രതി യുടെ വീട്ടില്‍ നിന്ന് കണ്ടെ ത്തിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്. അതില്‍ അധ്യാപകര്‍ക്കുണ്ട് കോളേജ് അധി കൃതര്‍ക്കുണ്ട് അതിലുപരി സര്‍വ്വകലാശാലക്കുണ്ട്. കൃത്യ നിഷ്ഠയോടെ പഠിപ്പിക്കുകയും കാര്യഗൗരവത്തോടെ പരീക്ഷാ ജോലികള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നതിനാണ് അധ്യാപകരെ നിയമിക്കുന്നത്. അവരതിന് വീഴ്ച വരുത്തിയിട്ടുണ്ടെന്നതാണ് ഈ ക്രമക്കേടില്‍ കൂടി കാണാന്‍ കഴിയുക. ഉത്തരക്കടലാസ്സുകളും ഉത്തരവാദിത്വപ്പെട്ട ഫയലുകളും മറ്റും ഭദ്രമായി സൂക്ഷിക്കേണ്ട ചൂമതല കോളേജ് അധികൃതര്‍ക്കാണ്. ഇവിടെ അവരുടെ ഭാഗത്തും വീഴ്ചയും ഗുരുതരമായ ക്രമക്കേടും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ പരീക്ഷാ സമ്പ്രദായ രീതിയ നുസരിച്ച് വാര്‍ഷിക പരീക്ഷയുടെ മൂല്യനിര്‍ണ്ണയം യൂണിവേഴ്‌സിറ്റി തലത്തിലുമുണ്ട്. അതിലുപരി കോളേജുകളുടെ പ്രവര്‍ത്തിയും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയും നിര്‍ ദ്ദേശങ്ങള്‍ കോളേജുകള്‍ക്ക് നല്‍കുകയും ചെയ്യേണ്ട ചുമതലയും യൂണിവേഴ്‌സിറ്റികള്‍ക്ക് ഉണ്ട്. കൃത്യവിലോപം കാണിക്കുന്ന കോളേജിനെതി രെ നടപടിയെടുക്കാനും അത് യു.ജി.സി.യെ അറിയിക്കാനുമുള്ള കടമയും ഉത്തരവാദിത്വവും യൂണിവേഴ്‌സിറ്റികള്‍ക്ക് ഉണ്ട്. അപ്പോള്‍ അവരും വീഴ്ച വരുത്തിയിട്ടുണ്ട്.
   
കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ നടത്തിയതിന് ഉത്തരവാദികളാണ് സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ജനങ്ങളുടെ നികുതി പ്പണം കൊണ്ടാണ്. കൈ നിറയെ ശമ്പളവും വാങ്ങി ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥ കാട്ടാത്ത ഇവരുടെ കൃത്യവിലോപം തള്ളിക്കളയാന്‍ പാടില്ലാത്തതാണ്. അതിലുപരി ഇവര്‍ ചെയ്യുന്നത് രാജ്യദ്രോഹപരമായ കുറ്റത്തിനു സമാനമാണ്. ഇവരെയും നിയമത്തി നു മുന്‍പില്‍ കൊണ്ടുവരാന്‍ കഴിയണം. എന്നാല്‍ അതല്ല നമ്മുടെ നാട്ടില്‍ നടക്കുന്നത്. ഇവര്‍ പാര്‍ട്ടിയുടെ അനുഭാവി യാണെങ്കില്‍ അവര്‍ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും. അ തിന്റെ സൂചനയാണ് ഇവരെക്കുറിച്ച് ആരും പരാമര്‍ശിക്കാത്തത്. അതു മാത്രമല്ല പ്രതി ഉത്തരക്കടലാസുകളും സീ ലും മറ്റും മോഷ്ടിച്ചതാണെന്ന കേസ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതി ഇവ മോഷ്ടിച്ചതാണെങ്കില്‍ അയാള്‍ക്ക് അതിന്റെ ആവശ്യ മെന്തെന്ന് വ്യക്തമാക്കുന്നില്ല. ഈ ഒരു ചോദ്യം ഉത്തരം കിട്ടാതെ അനാഥപ്രേതം കണ ക്കിന് അലഞ്ഞ് ഒടുവില്‍ ആരും ശ്രദ്ധിക്കാതെ ശൂന്യതയില്‍ അലിഞ്ഞു ചേരുകയാണ് നമ്മുടെ നാട്ടിലെ പതിവ്.
   
അടുത്തത് പി.എസ്. സി.ടെസ്റ്റിലെ അട്ടിമറി. പൂച്ച പാലു കുടിക്കുംപോലെ ജനം അറിയാതെ പാര്‍ട്ടിക്കാരെ തിരുകി കയറ്റാന്‍ വേണ്ടി പി. എസ്.സി.ടെസ്റ്റില്‍ നടത്തിയ തിരിമറിയും കുറ്റത്തിനപ്പുറം അത് രാജ്യദ്രോഹപരമായ ഒരു പ്രവര്‍ത്തി കൂടിയാണ്. കൃത്യതയോടെ പ്രവര്‍ത്തിക്കേ ണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അതീവ ഗുരുതരമായ വീഴ്ച അവിടെയും വരുത്തിയിട്ടുണ്ട്.
   
സര്‍ക്കാര്‍ ശമ്പളവും വാങ്ങി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്ന ഇത്തരക്കാ രും കൃത്യവിലോപം തന്നെ യാണ് നടത്തിയിരിക്കുന്നത്. ഇവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതാണ്. എണ്‍പതുകളുടെ മദ്ധ്യത്തില്‍ കേരളത്തെ പിടിച്ചു കുലുക്കി യ ഒന്നായിരുന്നു യൂണിവേഴ് സിറ്റി മാര്‍ക്ക് ലിസ്റ്റ് തിരുത്തല്‍. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇതിന്റെ മറവില്‍ മറ്റെന്തെല്ലാം ക്രമക്കേടുകള്‍ നടത്തിയിട്ടു ണ്ടെന്ന് കണ്ടെത്തേണ്ടിയിരി ക്കുന്നു. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള പ്രതിപക്ഷം ഒരു ജുഡീഷ്യല്‍ അന്വേഷണത്തില്‍ മാത്രമായി ചെന്നെത്തിയിരിക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് എന്ത് സംഭവിക്കുമെന്ന് ഇതിനു മുന്‍പ് നടന്ന അന്വേഷണങ്ങ ളില്‍ വ്യക്തമാണ്. എന്നാല്‍ അതിനേക്കാള്‍ വേണ്ടത് കേ ന്ദ്ര അന്വേഷണ ഏജന്‍സിയെ ക്കൊണ്ട് സമഗ്രമായ അന്വേ ഷണമാണ്. അതില്‍ സര്‍വ്വക ലാശാലയും പി.എസ്.സി. പരീക്ഷയും ഉള്‍പ്പെടെ ഉള്ളത് ഉ ള്‍ക്കൊള്ളിച്ചു കൊണ്ടാകണം. അപ്പോള്‍ മാത്രമെ ഇത് എത്ര മാത്രം ഗൗരവമായ കാര്യമാ യി കണ്ടെത്താന്‍ കഴിയൂ. മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങിയവര്‍ അതിനു സമാനമായ സംഭവത്തില്‍ തിരസ്ക്കരിക്കപ്പെടുന്നത് കാലത്തിന്റെ വികൃതിയാണ്. അതിന്റെ സത്യം കണ്ടെത്തിയാല്‍ വ്യാപം അഴിമതിയേക്കാള്‍ വലുതായിരിക്കും.

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പൗരത്വ ബില്‍ ഹിന്ദുക്കള്ക്കും പാര ആകും (വെള്ളാശേരി ജോസഫ്)
ആണത്തബോധവും അധികാരഭാവവും (രഘുനാഥന്‍ പറളി)
മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യന്‍ മതത്തിനുവേണ്ടിയോ? (ജോസഫ് പടന്നമാക്കല്‍)
സംഘടനകളുടെ ശ്രദ്ധയ്ക്ക് ഒരു ജനപ്രിയ വിചാരം (ബെന്നി വാച്ചാച്ചിറ)
എന്റെ രാജ്യത്തിന് ഇതെന്തു പറ്റി? (പകല്‍ക്കിനാവ് 178: ജോര്‍ജ് തുമ്പയില്‍)
ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമോ? (മൊയ്തീന്‍ പുത്തന്‍ചിറ)
ഞങ്ങള്‍ എന്താണെന്നു നിങ്ങള്‍ക്ക് മനസിലാവുന്നില്ല (ഷിബു ഗോപാലകൃഷ്ണന്‍)
എംജി സോമന് നാടിന്റെ പ്രണാമം, തിരുവല്ലയിലും തിരുമൂലപുരത്തും അര്‍ച്ചന (കുര്യന്‍ പാമ്പാടി)
മഞ്ഞുകാലത്തെ കനല്‍ക്കട്ടകള്‍ (സങ്കീര്‍ത്തനം-2 ദുര്‍ഗ മനോജ്)
സന്മനസ്സുള്ളവര്‍ക്കു സമാധാനം-1 (ദുര്‍ഗ മനോജ്)
തിരുവിതാംകൂര്‍ രാജവാഴ്ചയുടെ അസ്തമയവും ജനാധിപത്യത്തിന്റെ ഉദയവും (ജോസഫ് പടന്നമാക്കല്‍)
വാഴ്ത്തപ്പെട്ട പ്രാഗ്യസിംങ്ങ് ഠാക്കൂറിന്റെ ശബ്ദവും സംഘപരിവാറിന്റെയും ബി.ജെ.പി.യുടെയും ശബ്ദവും ഒന്നു തന്നെ അല്ലേ? (ഡല്‍ഹികത്ത് : പി.വി.തോമസ്)
മലയാള ഭാഷ കഠിനം തന്നെ: മാമാങ്കം നായിക പ്രാചി ടെഹ് ലന്‍
പെണ്ണിന്‍റെ ചോരാ വീണാലാത്രേ.. (വിജയ് സി എച്ച്)
ചാരിത്ര്യത്തിനു വിലമതിയ്ക്കാത്ത മാതൃത്വം !! (എഴുതാപ്പുറങ്ങള്‍- 49: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
നിര്‍ഭയസഞ്ചാരത്തിനുള്ള ദിശകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
മാമാങ്കത്തിലെ ഉണ്ണിമായയ്ക്കൊപ്പം പ്രാചി ടെഹ്ലന്‍
ബലാല്‍സംഗത്തിന്റെ സംഹാരതാണ്ഡവം (ജി. പുത്തന്‍കുരിശ്)
തിരുവിതാംകൂര്‍ രാജവാഴ്ചയും നിവര്‍ത്തന പ്രക്ഷോഭണങ്ങളും (ജോസഫ് പടന്നമാക്കല്‍)
അന്നു മുപ്പത് വെള്ളിക്കാശ്, ഇന്ന് ലക്ഷങ്ങള്‍, പണി ഒന്നുതന്നെ 'ഒറ്റിക്കൊടുക്കല്‍' (ഷോളി കുമ്പിളുവേലി)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM