Image

പരിശുദ്ധാത്മാഭിഷേക ധ്യാനം ഓഗസ്റ്റ് 4,5 തീയതികളില്‍

സജി പുല്ലാട് Published on 31 July, 2019
പരിശുദ്ധാത്മാഭിഷേക ധ്യാനം ഓഗസ്റ്റ് 4,5 തീയതികളില്‍
ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ "പരിശുദ്ധാത്മാഭിഷേക ധ്യാനം ബൈബിള്‍ കണ്‍വന്‍ഷന്‍ 2019' ഓഗസ്റ്റ് നാലാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകുന്നേരം 7 വരേയും, ഓഗസ്റ്റ് അഞ്ചാം തീയതി തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരേയും നടക്കുന്നതാണ്.

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ധ്യാനം നയിക്കുന്നു. സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഹാളിലാണ് (211 Present St, Missouri City, Texas ) കണ്‍വന്‍ഷന്‍ നടക്കുന്നത്. പരിശുദ്ധാത്മാഭിഷേകം പ്രാപിപ്പാന്‍ സഭാ വ്യാത്യാസമെന്യേ ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജോണ്‍ എസ്. പുത്തന്‍വിള (832 654 3172), ജോര്‍ജ് സാമുവേല്‍ (281 748 9644), മാത്യു ജോര്‍ജ് (832 278 0040).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക