അധ്വാന വര്‍ഗ സിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും മാണിസാര്‍ സംസാരിക്കുന്നു' പുസ്തകം ഓസ്‌ട്രേലിയായിലും
OCEANIA
31-Jul-2019
OCEANIA
31-Jul-2019

മെല്‍ബണ്‍ : പ്രതിഛായ ബുക്‌സ് പുറത്തിറക്കിയ അന്തരിച്ച കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയുടെ 'അധ്വാന വര്‍ഗസിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും മാണി സാര്‍ സംസാരിക്കുന്നു' എന്ന പുസ്തകങ്ങളുടെ പ്രകാശന കര്‍മം തിരുവനന്തപുരത്ത് ജോസ്. കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു.
പുസ്തകത്തിന്റെ പ്രകാശനം പെരുമ്പടവം ശ്രീധരന്‍ ആദ്യ കോപ്പി ഡോ. എം.ടി. സുലേഖ ടീച്ചറിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ഡോ. കുരിയാക്കോസ് കുമ്പളക്കുഴി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റോഷി അഗസ്റ്റ്യന്‍ എംഎല്‍എ, ഡോ. എന്‍. ജയരാജ് എംഎല്‍എ, സഹായ ദാസ് നാടാര്‍, അഡ്വ. പ്രിന്‍സ് ലൂക്കോസ്, സി.ആര്‍. സുനു എന്നിവര്‍ പ്രസംഗിച്ചു.
കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ നാഴികകല്ലായ അധ്വാന വര്‍ഗസിദ്ധാന്തങ്ങളുടെ ചരിത്രം വളരെ ശ്രദ്ധേയമാണ്. ഈ വര്‍ഗ ബഹുജനപിന്തുണയുടെ സാഹിത്യരൂപേണയുള്ള പുസ്തകം സാധാരണക്കാരന്റെ ചരിത്രത്താളുകള്‍ വിളിച്ചോതുന്നതാണ്. ഈ പുസ്തകം ഓസ്‌ട്രേലിയായില്‍ എത്തിച്ചു കൊടുക്കുമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയ ഘടകം അറിയിച്ചു. പുസ്തകം ആവശ്യമുള്ളവര്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയയുടെ ഫെയ്‌സ് ബുക്ക് പേജിലോ താഴേ പറയുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയാ നേതാവ് സെബാസ്റ്റ്യന്‍ ജേക്കബ് അറിയിച്ചു.
വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യന്‍ ജേക്കബ് 0434 559 402, തോമസ് വാതപ്പള്ളി 0412 126 009, എബിന്‍ അപ്രേം മണിപ്പുഴ 0474 709 008 , ജിജോ കുഴികുളം 0424 342 372, ഡേവീസ് പാലാ 0452188200, അജേഷ് പോള്‍ 0470 478 539.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments