Image

ഫേസ് ആപ്പിനെ ചലഞ്ച് ചെയ്ത് അനില്‍ കപൂര്‍

Published on 30 July, 2019
ഫേസ് ആപ്പിനെ ചലഞ്ച് ചെയ്ത് അനില്‍ കപൂര്‍


ഫേസ് ആപ്പ് തരംഗം ഇനിയും അവസാനിച്ചിട്ടില്ല സമൂഹ മാധ്യമങ്ങളില്‍. ബോളിവുഡ് മുതല്‍ മോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ഈ ഫേസ് ആപ് തംരംഗത്തില്‍ പങ്കാളിയായിരുന്നു. എല്ലാവരും ഫേസ് ആപ്പിലൂടെ വയസ്സായപ്പോള്‍ മലയാളികള്‍ക്കിടയില്‍ ഫേസ് ആപ്പിനെ തോല്‍പ്പിച്ചത് നടന്‍ മമ്മൂട്ടിയായിരുന്നു. ഇതിന്റെ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മലയാളികള്‍ക്ക് മമ്മൂട്ടിയാണെങ്കില്‍ ബോളിവുഡില്‍ ഫേസ് ആപ്പ് തോറ്റത് അനില്‍ കപൂറിനു മുന്നിലാണ്.

അനില്‍ കപൂറിന്റെ പേരില്‍ നിരവധി ഫേസ് ആപ് ട്രോളുകളാണ് സജീവമാകുന്നത്. തന്റെ പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന മീമുകളെ കുറിച്ച് അനില്‍ കപൂറും പ്രതികരിച്ചിരിക്കുകയാണ്. ' ജനങ്ങളുടെ ക്രിയാത്മകത കണ്ട് ഞാന്‍ അമ്പരന്നിരിക്കുകയാണ്. എന്നെ കൊണ്ടുള്ള മീമുകള്‍ തീര്‍ന്നെന്നും കരുതി ഇരിക്കുമ്പോള്‍ അവര്‍ ഉടന്‍ തന്നെ അടുത്തതുമായി വരും. ഞാന്‍ ശ്രമിക്കാതെ ഇരുന്നിട്ടും എല്ലാ പ്രയത്തിലുമുള്ള പ്രക്ഷകരെ ആന്ദിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയുന്നതില്‍ സന്തോഷം' അനില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക