Image

പേളി മാണി ബോളിവുഡിലേക്ക്‌; അരങ്ങേറ്റ ചിത്രം അഭിഷേക്‌ ബച്ചനൊപ്പം

Published on 29 July, 2019
പേളി മാണി ബോളിവുഡിലേക്ക്‌; അരങ്ങേറ്റ ചിത്രം അഭിഷേക്‌ ബച്ചനൊപ്പം

അവതാരകയും നടിയുമായ പേളി മാണി ബോളിവുഡിലേക്ക്‌. അഭിഷേക്‌ ബച്ചനും ആദിത്യ റോയ്‌ കപൂറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിലൂടെയാണ്‌ പേളി ബോളിവുഡിലേക്ക്‌ ചുവടുവെയ്‌ക്കുന്നത്‌. 


ബര്‍ഫി, ലൈഫ്‌ ഇന്‍ എ മെട്രോ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത അനുരാഗ്‌ ബസുവാണ്‌ ഈ ചിത്രവും സംവിധാനം ചെയ്യുന്നത്‌.
ബോളിവുഡ്‌ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വിവരം പേളി ഫെയ്‌സ്‌ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്‌. 


വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ്‌ ചിത്രത്തില്‍ പേളിയുടേത്‌ എന്നാണ്‌ പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ അവസാനിച്ചു. 

അടുത്ത ഷെഡ്യൂള്‍ ചിത്രീകരണത്തില്‍ അഭിനയിക്കുകയാണ്‌ പേളി ഇപ്പോള്‍. മൂന്നാമത്തെ ഷെഡ്യൂള്‍ ഗോവയില്‍ വെച്ചാണ്‌ ചിത്രീകരിക്കുക.

`ലൈഫ്‌ ഇന്‍ എ മെട്രോ'യുടെ രണ്ടാം ഭാഗമാണ്‌ ഈ ചിത്രമെന്ന്‌ അഭ്യൂഹങ്ങളുണ്ട്‌. 

ചിത്രം 2020-ല്‍ പുറത്തിറക്കാനാണ്‌ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്‌. 


അഭിഷേകിനൊപ്പം രാജ്‌കുമാര്‍ റാവു, പങ്കജ്‌ ത്രിപാഠി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക