Image

ധനുഷും ഹൃത്വിക്ക് റോഷനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ഒരുങ്ങുന്നു

കല Published on 29 July, 2019
ധനുഷും ഹൃത്വിക്ക് റോഷനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ഒരുങ്ങുന്നു

തമിഴ് സൂപ്പർതാരം ധനുഷ് വീണ്ടും ബോളിവുഡിലേക്ക്. ഇക്കുറി ഹൃത്വിക്ക് റോഷനൊപ്പമാണ് ധനുഷ് എത്തുന്നത്. ആനന്ദ് എൽ റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാറാ അലിഖാനാണ് ചിത്രത്തിലെ നായിക. 
ധനുഷിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. രാഝാന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹിന്ദിയിലെത്തിയത്. പിന്നീട് ബച്ചനൊപ്പം ഷമിതാഭ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ ഹൃത്വിക്കിനൊപ്പം ക്ലീൻ കൊമേഴ്‌സ്യൽ ബോളിവുഡ് ചിത്രത്തിൽ എത്തുകയാണ് ധനുഷ്. വെട്രിമാരന്റെ അസുരൻ എന്ന ചിതത്തിലാണ് നിലവിൽ ധനുഷ് അഭിനയിക്കുന്നത്. 
ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സൂപ്പർ 30യാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഹൃത്വിക്ക് ചിത്രം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക