ഉണ്ട എന്ന തന്റെ പുതിയ ചിത്രത്തില്‍ ഒട്ടം തൃപ്തനല്ലെന്നും അനുരാഗക്കരിക്കിന്‍വെള്ളം തന്നെയാണ് സ്വന്തം ചിത്രങ്ങളില്‍ ഇപ്പോഴും പ്രിയപ്പെട്ടതെന്നും സംവിധായകന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. ആരാധകരോട് സംവദിക്കാന്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസില്‍ ഒരുക്കുന്ന ആസ്ക് മീ എ ക്വസ്റ്റ്യനിലാണ് ഖാലിദിന്റെ പ്രതികരണങ്ങള്‍. ഉണ്ട എന്ന ചിത്രത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് തികച്ചും അതൃപ്തികരമായിരുന്നു എന്ന രീതിയിലാണ് സംവിധായകന്റെ പ്രതികരണം.