Image

ട്രിനിറ്റി മാര്‍തോമ്മാ ഇടവകദിനം സമുചിതമായി ആഘോഷിച്ചു.

ജീമോന്‍ റാന്നി Published on 27 July, 2019
  ട്രിനിറ്റി മാര്‍തോമ്മാ ഇടവകദിനം സമുചിതമായി ആഘോഷിച്ചു.
ഹൂസ്റ്റണ്‍: 45 വര്‍ഷത്തെ ചരിത്രസ്മരണകള്‍ അയവിറക്കി ട്രിനിറ്റി മാര്‍തോമ ഇടവകയുടെ ഇടവകദിനം ആഘോഷിച്ചു. 

ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ജൂലൈ 21നു ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്ക് ശേഷം നടന്ന ഇടവകദിന ചടങ്ങുകള്‍ക്ക് വികാരി റവ. ജേക്കബ് പി. തോമസ് അദ്ധ്യഷത വഹിച്ചു.  

ഇടവക ഗായകസംഘം(ഇംഗ്ലീഷ്) ആലപിച്ച പ്രാരംഭഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ജോണ്‍ ഫിലിപ്പ് പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. 
വൈസ് പ്രസിഡണ്ട് എം. ജോര്‍ജ്കുട്ടി സ്വാഗത പ്രസംഗം നടത്തി. 

ഇടവക സെക്രട്ടറി ജോജി ജേക്കബ് സംഷിപ്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റവ ജേക്കബ് പി.തോമസ് അദ്ധ്യക്ഷ പ്രസംഗം നടത്തി. 

ഗായകസംഘം (മലയാളം) ആലപിച്ച ഗാനത്തിന് ശേഷം മുഖ്യാതിഥിയായി പങ്കെടുത്ത നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സെക്രട്ടറിയും ഭദ്രാസന ബിഷപ്പിന്റെ സെക്രട്ടറിയുമായ റവ. മനോജ് ഇടിക്കുള ഇടവകദിന സന്ദേശം നല്‍കി. 1974 ല്‍ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പായി ആരംഭിച്ച് ഇന്ന്  370 ല്‍ പരം കുടുംബങ്ങളുമായി വളര്‍ന്നു കഴിഞ്ഞ ട്രിനിറ്റി ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും അച്ചന്‍ ആശംസിച്ചു. 1984 ല്‍ സ്വന്തമായി പണിത നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ ദേവാലയമായ ട്രിനിറ്റി ദേവാലയത്തില്‍ ഇടവകദിന ശുശ്രൂഷകളില്‍ നേതൃത്വം നല്‍കുവാന്‍ സാധിച്ചത് ഒരു ദൈവികനിയോഗമായി കരുതുന്നു. ഭദ്രാസനത്തിന്റെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ ഇടവകയില്‍ നിന്നും സഭയുടെ വൈദികശുശ്രൂഷയിലേക്കു കൂടുതലാളുകള്‍ കടന്നുവരുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ യുവജനങ്ങളെയും ആഹ്വാനം ചെയ്തുകൊണ്ട് അച്ചന്‍ പ്രസംഗം ഉപസംഹരിച്ചു.   

തുടര്‍ന്ന് അസി. വികാരി റവ. റോഷന്‍ വി. മാത്യൂസ് ആശംസാ പ്രസംഗം നടത്തി. റവ. ഉമ്മന്‍ ശാമുവേല്‍, ഇടവകാംഗങ്ങളായ റവ.ഡോ. ഫിലിപ്പ് വര്‍ഗീസ്, റവ. ലാറി വര്‍ഗീസ് എന്നിവര്‍ വീഡിയോയില്‍ കൂടി സന്ദേശങ്ങള്‍ നല്‍കി. 

തുടര്‍ന്ന് സെപ്തംബര്‍ 7നു ശനിയാഴ്ച നടത്തപ്പെടുന്ന ഇടവകയിലെ സംഘടനകള്‍ ഒരുക്കുന്ന കലാസന്ധ്യ 'ഉപഹാര സന്ധ്യ' യുടെ ടിക്കറ്റ് കിക്ക് ഓഫ് നടത്തി.   പി.എം. ജോണ്‍, റജി ജോര്‍ജ് എന്നിവര്‍ വൈദികരില്‍ നിന്ന് ആദ്യ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി.           

ഇടവക ഡയറക്ടറിയുടെ പ്രകാശനകര്‍മ്മവും നടന്നു. ഡയറക്ടറി കണ്‍വീനര്‍ ഷാജന്‍ ജോര്‍ജ് സഹായിച്ച എല്ലാവര്ക്കും നന്ദി രേഖപെടുത്തി. വികാരി റവ. ജേക്കബ് പി. തോമസില്‍ നിന്നും ഭദ്രാസന സെക്രട്ടറി ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. 

തുടര്‍ന്ന് 70  വയസ്സ് പൂര്‍ത്തിയാക്കിയ 7 ഇടവകാംഗങ്ങളെ പൊന്നാട നല്‍കി ആദരിച്ചു. നഴ്‌സിംഗില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇടവകാംഗം ഡോ.സൂസന്‍ വര്‍ഗീസിന് മെമന്റോ നല്കിയും ആദരിച്ചു. 

സ്‌റ്റേസി ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു. തോമസ് കോശിയുടെ പ്രാര്ഥനയ്ക്കും മനോജ് ഇടിക്കുള അച്ചന്റെ ആശിര്‍വാദത്തിനും ശേഷം ആഘോഷ പരിപാടികള്‍ സമാപിച്ചു. ഇടവകദിനാഘോഷത്തോടനുമ്പന്ധിച്ച് വിഭവസമൃദ്ധമായ  ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.   
 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

  ട്രിനിറ്റി മാര്‍തോമ്മാ ഇടവകദിനം സമുചിതമായി ആഘോഷിച്ചു.
  ട്രിനിറ്റി മാര്‍തോമ്മാ ഇടവകദിനം സമുചിതമായി ആഘോഷിച്ചു.
  ട്രിനിറ്റി മാര്‍തോമ്മാ ഇടവകദിനം സമുചിതമായി ആഘോഷിച്ചു.
  ട്രിനിറ്റി മാര്‍തോമ്മാ ഇടവകദിനം സമുചിതമായി ആഘോഷിച്ചു.
  ട്രിനിറ്റി മാര്‍തോമ്മാ ഇടവകദിനം സമുചിതമായി ആഘോഷിച്ചു.
  ട്രിനിറ്റി മാര്‍തോമ്മാ ഇടവകദിനം സമുചിതമായി ആഘോഷിച്ചു.
  ട്രിനിറ്റി മാര്‍തോമ്മാ ഇടവകദിനം സമുചിതമായി ആഘോഷിച്ചു.
  ട്രിനിറ്റി മാര്‍തോമ്മാ ഇടവകദിനം സമുചിതമായി ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക