Image

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഫാ. അനീഷ് പള്ളിയിലിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 26 July, 2019
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഫാ. അനീഷ് പള്ളിയിലിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി
ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയില്‍ മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫാ. അനീഷ് പള്ളിയിലിനു മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ വച്ചു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ഫാ. അനീഷ് പള്ളിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയുടെ സഹകാര്‍മികനായി ഫാ. ടോം രാജേഷ് പങ്കെടുത്തു. റെജീന പണിക്കത്തറ, ജോമോന്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് ദേവാലയ ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ ബൊക്കെ നല്‍കി വേദിയിലേക്ക് ആനയിച്ചു. ജോസഫ് ആന്റണി ആലപിച്ച ഭക്തിഗാനത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കംകുറിച്ചു.

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരേദോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. അനീഷ് നല്‍കിയ സേവനങ്ങളെ അധ്യക്ഷന്‍ സ്മരിക്കുകയും എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും പ്രത്യേകം നന്ദി പറയുകയും ചെയ്തു.

ഫാ. ടോം രാജേഷ്, ജോസ് ആന്റണി പുത്തന്‍വീട്ടില്‍ (കൊച്ചിന്‍ ക്ലബ് ചെയര്‍മാന്‍), ബിജി ഫിലിപ്പ് ഇടാട്ട് (ഫോമ റീജണല്‍ വൈസ് പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍ (ഇല്ലിനോയ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്), പോള്‍ പറമ്പി (പ്രവാസി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), മേരിക്കുട്ടി കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരേദോ, ട്രഷറര്‍ ബിനു അലക്‌സ് എന്നിവര്‍ ചേര്‍ന്ന് സ്‌നേഹോപഹാരം നല്‍കി.

ഫാ. അനീഷ് തന്റെ മറുപടി പ്രസംഗത്തില്‍ ഷിക്കാഗോയില്‍ ഉപരിപഠനത്തിനു വന്ന് അത് ദൈവകൃപയാല്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നും, കഴിഞ്ഞ മൂന്നു വര്‍ഷം ഇവിടെനിന്നു ലഭിച്ച സ്‌നേഹ കൂട്ടായ്മയെ അനുസ്മരിക്കുകയും, ഇവിടുത്തെ സേവനം ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാണെന്നും മനസ്സില്‍ മായാതെ നില്‍ക്കുമെന്നും വികാരനിര്‍ഭരമായ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

വിജയന്‍ വിന്‍സെന്റ്, റെയ്‌നോഡ് പണിക്കത്തറ, ജോണ്‍ ജേക്കബ്, ഷാജന്‍ കുഴിയില്‍, അഡ്രിയന്‍, ലോററ്റ് മാര്‍ഗരറ്റ്, മെല്‍ഫാ, കുഞ്ഞുമോള്‍ തോബിയാസ്, ഡോ. സിയ പുതുമന, കുഞ്ഞുമോള്‍ പുത്തന്‍വീട്ടില്‍, ജൂലറി യേശുദാസ്, ടോമി കുമരാന്‍ചാത്ത് എന്നിവര്‍ സ്‌നേഹവിരുന്നിനും പരിപാടികള്‍ക്കും നേതൃത്വം നല്‍കി. ഷാജു ജോസഫ് ഏവര്‍ക്കും നന്ദി പറഞ്ഞു.


ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഫാ. അനീഷ് പള്ളിയിലിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഫാ. അനീഷ് പള്ളിയിലിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഫാ. അനീഷ് പള്ളിയിലിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക