Image

മാര്‍ക്ക് 2019 കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

തോമസ് അലക്‌സ് Published on 26 July, 2019
മാര്‍ക്ക് 2019 കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്: എല്ലാവര്‍ഷവും നടത്തിവരാറുള്ള മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്)  2019ലേയ്ക്കുള്ള കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. റോക്ക്‌ലാന്‍ഡ് നിവാസികളായ എല്ലാവര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്. അപേക്ഷകന് സ്വന്തമായി പച്ചക്കറിതോട്ടം ഉള്ള ആള്‍ആയിരിക്കണം. കൃഷിയിടത്തിന്റെ വലിപ്പം,സൗന്ദര്യം, ഫലങ്ങള്‍,വിവിധയിനം വിളവുകളുടെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിച്ഛയിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യംഉള്ളവര്‍ സ്വന്തം പച്ചക്കറിതോട്ടത്തിന്‍റെ രണ്ട് ഫോട്ടോ സഹിതം ആഗസ്റ്റ് 31-നു മുന്‍പ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫോം മാര്‍ക്കിന്റെ വെബ്‌സൈറ്റ് ആയ MARCNY.ORGല്‍ നിന്നും ലഭ്യമാണ്.

അപേക്ഷഅയക്കേണ്ട വിലാസം:  The Coordinator, MARC Karshaksaree Award, PO Box 27, Valley Cottage, NY 10989.  CONTACT@MARCNY.ORGF¶ E-MAIL ല്‍ കൂടിയും ആപ്ലിക്കേഷന്‍ അയക്കാവുന്നതാണ്.

അസോസിയേഷന്‍ നിച്ഛയിക്കുന്ന ഒരുജഡ്ജിങ് പാനല്‍ അപേക്ഷകനെ മുന്‍കൂട്ടിഅറിയിച്ചശേഷം വിളവുകള്‍ സന്ദര്‍ശിക്കുന്നതാണ്.

ഒന്നാമത്തെ വിജയിക്ക് മാര്‍ക്കിന്‍റെ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.  രണ്ടാമത്തെയും മൂന്നാമത്തെയും വിജയികള്‍ക്ക് ക്യാഷ്അവാര്‍ഡും നല്‍കുന്നതാണ്.

സെപ്റ്റംബര്‍ 14 ശനിയാഴ്ച ന്യൂസിറ്റി സുക്കര്‍പാര്‍ക്ക് കമ്മ്യൂണിറ്റിസെന്റര്‍ ഓഡിറ്റോറിയത്തില്‍വച്ചു നടക്കുന്ന ഈവര്‍ഷത്തെ ഓണാഘോഷപരിപാടികളോട് അനുബന്ധിച്ചുള്ള പൊതുസമ്മേള നത്തില്‍ ആണ് ഏറ്റവും നല്ലകര്‍ഷകര്‍ക്കുള്ള കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കുക. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ക്കിന്റെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :ജോസ് അക്കക്കാട്ട്  (പ്രസിഡണ്ട്) 8454611042; സന്തോഷ് വര്‍ഗീസ്സ് (സെക്രട്ടറി) (2013109247); വിന്‍സെന്റ് ജോണ്‍ (ട്രെഷറര്‍) 8458930507); തോമസ് അലക്‌സ് (8458934301); ജേക്കബ് ചൂരവടി (9148829361); സിബി ജോസഫ് (8167869159).


മാര്‍ക്ക് 2019 കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക