Image

വേള്‍ഡ് മലയാളീ കൌണ്‍സില്‍ ജൂബിലി ആഘോഷങ്ങള്‍ക്കു ന്യൂയോര്‍ക്കില്‍ നിറമാര്‍ന്ന തുടക്കം

സ്വന്തം ലേഖകന്‍ Published on 25 July, 2019
വേള്‍ഡ് മലയാളീ കൌണ്‍സില്‍ ജൂബിലി ആഘോഷങ്ങള്‍ക്കു ന്യൂയോര്‍ക്കില്‍ നിറമാര്‍ന്ന തുടക്കം
ന്യൂയോര്‍ക്ക് : ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ന്യൂ ജേഴ്‌സിയില്‍ തുടങ്ങിയ വേള്‍ഡ് മലയാളീ കൌണ്‍സില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കു ന്യൂ യോര്‍ക്ക്  പ്രോവിന്‌സില്‍ തുടക്കം കുറിച്ചു.   ന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, കോണ്‍സുല്‍ ദേവ ദാസന്‍ നായര്‍ (ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി അഫ്ഫയെര്‍സ്) മുഖ്യ അതിത്ഥികളായിരുന്നു.  ഒപ്പം വിശിഷ്ടാതിഥികളായി റീജിയണല്‍ അഡ്വൈസറി ചെയര്‍മാന്‍ ശ്രീ ചാക്കോ കോയിക്കലേത് (ന്യൂ യോര്‍ക്ക്), ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു (ഡാളസ്), വൈസ് ചെയര്‍മാന്‍ കോശി ഉമ്മന്‍ (ന്യൂ യോര്‍ക്ക്) പ്രസിഡന്റ് ജെയിംസ് കൂടല്‍ (ഹൂസ്റ്റണ്‍), ജനറല്‍ സെക്രട്ടറി സുധിര്‍ നമ്പിയാര്‍ (ന്യൂ ജേഴ്‌സി), ട്രഷറര്‍ ഫിലിപ്പ് മാരേട്ട് (ന്യൂ ജേഴ്‌സി) ചാരിറ്റി ചെയര്‍ പേഴ്‌സണ്‍ ഡോ. രുഗ്മിണി പദ്മകുമാര്‍ (ന്യൂ ജേഴ്‌സി), വിമന്‍സ് ഫോറം ചെയര്‍ സിസിലി ജോയ് (ന്യൂ യോര്‍ക്ക്), ന്യൂ ജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി യൂത്ത് ഫോറം പ്രസിഡണ്ട് വര്ഗീസ് തോമസ്, എന്നിവര്‍ പങ്കെടുത്തു പരിപാടികള്‍ ധന്യമാക്കി.

ന്യൂ യോര്‍ക്ക് പ്രൊവിന്‍സ് ചെയര്‍മാന്‍ ശ്രീ പോള്‍ ചുള്ളിയില്‍, പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, വൈസ് ചെയര്‍ ഉഷ ജോര്‍ജ്, വൈസ് പ്രസിഡന്റ്മാരായ ജെയ്‌സണ്‍ ജോസഫ്, മേരി ഫിലിപ്പ്, ലീലാമ്മ അപ്പുക്കുട്ടന്‍, ബിജു ചാക്കോ (ജോയിന്റ് സെക്രട്ടറി, അജിത്കുകാര്‍, ജെയിന്‍ ജോര്‍ജ്, സജി തോമസ്, സന്തോഷ് ചെല്ലപ്പന്‍,ഷാജി എണ്ണശ്ശേരില്‍, ശോശാമ്മ ആന്‍ഡ്രൂസ് തോമസ് മാത്യു മുതലായവര്‍ താലപ്പൊലിയോടെ മുഖ്യാതിത്ഥികളെ സ്‌റ്റേജിലേക്കാനയിച്ചു.

കുമാരി റിയാ അലക്‌സാണ്ടറും കൂട്ടരും ആലപിച്ച നാഷണല്‍ ആന്തത്തോടെ പരിപാടികള്‍ക്ക് തിളക്കമാര്‍ന്ന തുടക്കമായി. സെനറ്റര്‍ കെവിന്‍ തോമസും, കോണ്‍സുല്‍ ശിവദാസന്‍ നായരും മറ്റു റീജിയന്‍, പ്രൊവിന്‍സ് നേതാക്കളും ഭദ്ര ദീപം തെളിയിച്ചു.

ചടങ്ങില്‍ വര്ഗീസ് തെക്കേക്കര, ചാക്കോ കോയിക്കലേത്, പോള്‍ ചുള്ളിയില്‍ എന്നിവരെ സെനറ്റര്‍ പൊന്നാട അണിയിച്ചു ആദരിച്ചു. ചെയര്‍മാന്‍ പോലും പ്രസിഡന്റ് ഈപ്പനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ചരിത്രം ചുരുക്കമായി തങ്ങളുടെ പ്രസംഗത്തിലൂടെ വിവരിച്ചു.  വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫൗണ്ടര്‍മാരില്‍ ഒരാളായ ശ്രീ വര്ഗീസ് തെക്കേക്കര സംഘടനയുടെ വളര്‍ച്ചയില്‍ തന്‍ അതീവ സന്തുഷ്ടനാണെന്നു തന്റെ പ്രസംഗത്തില്‍ പറഞ്ഞു.  ബിജു ചാക്കോയും കോശി ഉമ്മനും മുഖ്യാധിതികളെ സദസ്സിനു പരിചയപ്പെടുത്തി.
 
ന്യൂ യോര്‍ക്ക് പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്കു സെനറ്ററും കോണ്‌സുലും പ്രത്യേക അഭിനന്ദനങ്ങള്‍ നേര്‍ന്നു. ജൂബിലി ആഘോഷങ്ങള്‍ വര്ണാഭമാകട്ടെ എന്നും ആഘോഷങ്ങളുടെ പരിസമാപ്തി ഹൂസ്റ്റണില്‍ നടക്കുമ്പോള്‍ തങ്ങളെ ക്ഷണിച്ചതിനായി നന്ദി അറിയിക്കുന്നതായും കഴിയുമെങ്കില്‍ വന്നു പങ്കെടുക്കാമെന്നും ഇരു നേതാക്കളും വാക്ദാനം ചെയ്തു.

ലോക മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ട് വരിക എന്ന ദീര്‍ഘ വീക്ഷണത്തോടെ ആരംഭിച്ച സംഘടന ഇന്ന് അറുപതു രാജ്യങ്ങളോളം പടര്‍ന്നു പന്തലിച്ചതായും അനേക ആതുര സേവന പരിപാടികള്‍ ലോകം എമ്പാടും പ്രത്യേകിച്ച് കേരളത്തില്‍ നടത്തുവാനും കഴിഞ്ഞതായി റീജിയന്‍ ഭാരവാഹികള്‍ തങ്ങളുടെ പ്രസംഗത്തില്‍ പറഞ്ഞു.  അമേരിക്കയില്‍ ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്‌സി, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ ഡി.സി., ചിക്കാഗോ, ഫ്‌ലോറിഡ, ഹൂസ്റ്റണ്‍, ഡാളസ്, ഒക്ലഹോമ മുതലായ സംസ്ഥാനങ്ങളില്‍ പ്രൊവിന്‍സുകള്‍ പ്രവര്‍ത്തിക്കുന്നതിന് പുറമെ കാനഡയില്‍ ഒണ്ടാറിയോ ആസ്ഥാനമാക്കി പുതിയ പ്രൊവിന്‍സ് രൂപീകരിക്കുകയുണ്ടായെന്നു റീജിയണല്‍ ജെനറല്‍ സെക്രട്ടറി സുധി നമ്പ്യാര്‍ പറഞ്ഞു.   പ്രൊവിന്‍സുകളെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ധന്യമാക്കുന്ന പ്രൊവിന്‍സ് ഭാരവാഹികളെ റീജിയന്‍ നേതാക്കള്‍ അഭിനന്ദിച്ചു.
രണ്ടായിരത്തി പതിനഞ്ചില്‍ ഡിസംബര്‍ ഒന്നാം തീയതി തിരുവനന്ത പുറത്തു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം. എ. ബേബി മുതലായവരുടെ സാന്നിധ്യത്തില്‍ നടന്ന യൂണിഫിക്കേഷന് ശേഷം സംഘടന ലോകം എമ്പാടും ശക്തി ആര്‍ജിച്ചതായി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്  തന്റെ പ്രസംഗത്തില്‍ പറഞ്ഞു.  പുതുതായി പ്രൊവിന്‍സുകള്‍ രൂപീകരിച്ചു അമേരിക്കയിലെ ശക്തിയാര്‍ന്ന പ്രസ്ഥാനമാക്കി മാറ്റുമെന്ന് റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ പറഞ്ഞു. റീജിയണല്‍ ആഘോഷങ്ങള്‍ വമ്പിച്ച പരിപാടികളുമായി മുമ്പോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

മനോഹരമായ ഗാനങ്ങള്‍ കൊണ്ടും നൃത്തങ്ങള്‍ കൊണ്ടും സ്‌കിറ്റുകള്‍ കൊണ്ടും സദസ്സിനെ പിടിച്ചിരുത്തി ചിരിപ്പിക്കുന്ന മിമിക്രികള്‍ കൊണ്ടും കലാസദ്യ ആസ്വാദകരമായി.  ദീപ്തി നായര്‍, ബെറ്റ്‌സി എബ്രഹാം, അമൃത് & കൃതി അറോറ, സന്തോഷ് ചെല്ലപ്പന്‍, റിയ അലക്‌സാണ്ടര്‍, മുതലായവര്‍ തങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ക്ക് സദസ്സിന്റെ നിറഞ്ഞ കൈയ്യടി ഏറ്റു വാങ്ങി. ബിജു ചാക്കോയും മേരി ഫിലിപ്പും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  സ്റ്റാന്‍ലി പാപ്പച്ചന്‍, ദീപ്തി നായര്‍ മാനേജ്മന്റ് സെറിമണി മനോഹരമാക്കി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡ്വൈസറി ചെയര്‍മാന്‍ ഐസക് പട്ടാണി പറമ്പില്‍, ചെയര്‍മാന്‍ ഡോ. എ. വി. അനൂപ്, വൈസ് ചെയര്‍സ് അഡ്വ. സിറിയക് തോമസ്, തങ്കമണി അരവിന്ദന്‍, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, വൈസ് പ്രെസിഡന്റുമാരായ ടി. പി. വിജയന്‍, തോമസ് മൊട്ടക്കല്‍, എസ്. കെ. ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി. യു. മത്തായി, പോള്‍ പാറപ്പള്ളി, എല്‍ദോ പീറ്റര്‍, റോയി മാത്യു, മുതലായവര്‍ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 

ഓഗസ്റ്റില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോകം എമ്പാടുമുള്ള പ്രൊവിന്‍സ്, റീജിയന്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജൂബിലി ആഘോഷ പരിപാടികള്‍ അണിയറയില്‍ തയ്യാറായി കഴിഞ്ഞതായി ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള അറിയിച്ചു.

ന്യൂ യോര്‍ക്ക് പ്രൊവിന്‍സ് വിമന്‍സ് ഫോറം ആലപിച്ച ഇന്ത്യന്‍ ദേശീയ ഗാനത്തിന് ശേഷം പ്രൊവിന്‍സ് സെക്രട്ടറി ജെയിന്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു. ന്യൂ യോര്‍ക്ക് പ്രൊവിന്‍സ് ഒരുക്കിയ വിഭവ സമൃദ്ധമായ അത്താഴത്തോടെ പരിപാടികള്‍ സമാപിച്ചു.
see video by Shaji Ennaseril

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക