Image

രമ്യ ഹരിദാസിന്‌ കാര്‍ വാങ്ങാന്‍ പിരിവെടുത്തതിനെ വിമര്‍ശിച്ച മുല്ലപ്പള്ളിക്കെതിരെ കോണ്‍ഗ്രസ്‌ എംഎല്‍എ അനില്‍ അക്കര

Published on 23 July, 2019
രമ്യ ഹരിദാസിന്‌ കാര്‍ വാങ്ങാന്‍  പിരിവെടുത്തതിനെ വിമര്‍ശിച്ച മുല്ലപ്പള്ളിക്കെതിരെ കോണ്‍ഗ്രസ്‌ എംഎല്‍എ അനില്‍ അക്കര


ആലത്തൂര്‍:എംപി രമ്യ ഹരിദാസിന്‌ കാര്‍ വാങ്ങാന്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പിരിവെടുത്തതിനെ വിമര്‍ശിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ എംഎല്‍എ അനില്‍ അക്കര.

സംഭവം സോഷ്യല്‍ മീഡിയയിലടക്കം ഏറെ വിവാദമായതോടെയാണ്‌ വിഷയത്തില്‍ മുല്ലപ്പള്ളി ഇടപെട്ടത്‌. ഇതോടെ രമ്യ ഹരിദാസ്‌ പിരിവിട്ടെടുത്ത കാര്‍ വേണ്ടെന്ന്‌ നിലപാടെടുത്തു. 

ഇത്‌ സ്വാഗതം ചെയ്‌തുകൊണ്ട്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിടുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നാണ്‌ മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തിയത്‌.

മുല്ലപ്പള്ളിയുടെ നിലപാട്‌ സൈബര്‍ സഖാക്കള്‍ക്ക്‌ ലൈക്കടിച്ച പോലെയാണെന്നും അനില്‍ അക്കര പ്രതികരിച്ചു. മുല്ലപ്പള്ളിക്ക്‌ ഫേസ്‌ബുക്കില്‍ പരസ്യമായി പ്രതികരിക്കാമെങ്കില്‍ ഞങ്ങള്‍ക്കുമാകാമെന്നും മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണെന്നും അനില്‍ അക്കര തുറന്നടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക