Image

പ്രബുദ്ധ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന കുടുംബ ബന്ധങ്ങളിലെ അപകടകരമായ പ്രവണതകളെക്കുറിച്ചു,തുറന്ന ചര്‍ച്ച

അനില്‍ ജോസ് Published on 23 July, 2019
പ്രബുദ്ധ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന കുടുംബ ബന്ധങ്ങളിലെ അപകടകരമായ പ്രവണതകളെക്കുറിച്ചു,തുറന്ന ചര്‍ച്ച

പ്രബുദ്ധ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന കുടുംബ ബന്ധങ്ങളിലെ അപകടകരമായ പ്രവണതകളെക്കുറിച്ചു, സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ഇടപ്പള്ളി ടോളിലെ AKG സ്മാരക വായന ശാലയില്‍ ജൂലൈ 28 രാവിലെ 9 മണി മുതല്‍ ഒരു തുറന്ന ചര്‍ച്ച സംഘടിപ്പിക്കുന്നു.

 

സ്ത്രീകളുടെ നേരേയുള്ള ആസിഡ് ആക്രമണങ്ങള്‍, കുഞ്ഞുങ്ങളെയോ, ഭാര്യയെയോ, ഭര്‍ത്താവിനെയോ കൊല്ലുന്ന കുടുംബാംഗങ്ങള്‍, ലൈംഗീകമായി പോലും കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്യുന്ന രക്തബന്ധുക്കള്‍ കൂടി അടങ്ങിയ കുടുംബാംഗങ്ങള്‍, ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളര്‍ത്തുന്ന സ്ത്രീകളും പുരുഷന്മാരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, അനാഥരായി മാറുന്ന വയസ്സായ മാതാപിതാക്കള്‍, നിസ്സാര കാര്യത്തിന് പോലും ആത്മഹത്യ ചെയ്യുന്ന, അതിനു ശ്രമിക്കുന്ന കുഞ്ഞുങ്ങള്‍, ഓരോ മാസത്തിലും വിവാഹങ്ങളെക്കള്‍ കൂടുതല്‍ നടക്കുന്ന വിവാഹ മോചനങ്ങള്‍, ജാതിയുടെയോ, മതത്തിന്റെയോ പണത്തിന്റെയോ പേരില്‍ പ്രണയിക്കുന്നവര്‍ നേരിടുന്ന അക്രമങ്ങളും, ദുരഭിമാന കൊലകളും എന്നിങ്ങനെ ഇന്നത്തെ മലയാളി നേരിടുന്ന പ്രശ്‌നങ്ങളില്‍ ചിലത് മാത്രം ഓര്‍മ്മിപ്പിക്കുന്നു. ഇവയുടെ ഒക്കെ മൂല കാരണങ്ങളിളെക്കുറിച്ച് ചിന്തിക്കാനും, അവയ്ക്ക് പരിഹാരങ്ങള്‍ കണ്ടെത്തി നടപ്പാക്കാനും, നമ്മുടെ ഭരണാധികാരികള്‍ക്കും, മാധ്യമങ്ങള്‍ക്കും, പൊതു ജനങ്ങള്‍ക്കും ഒരു തുറന്ന അവസരം ഒരുക്കുന്നതിനായി, സഹകരിക്കുന്ന സംഘടനകള്‍:

1.       മനുഷ്യരുടെ വ്യക്തി സ്വാതന്ത്ര്യവും, അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന 'Diverstiy Acceptance Cultural Development Organisation' (DACD Org),  

2.       മനുഷ്യരുടെ ലൈംഗീകതയെക്കുറിച്ചു കേരളത്തില്‍ പലയിടത്തായി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുള്ള, 'Human Wellness Study Cetnre' (HWSC),

3.       മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളില്ലാത്ത സൌഹൃദങ്ങള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുന്ന 'മിത്രകുലം',

4.       വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്ന 'Free Thinkers Forum'

5.       ദുരഭിമാന കൊലക്കെതിരെ പ്രവര്‍ത്തിക്കുന്ന 'Love Commandos'.

 

ഉച്ച വരെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന തീരുമാനങ്ങള്‍ക്ക് അനുസരിച്ച്, ഉച്ചക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ സഹകരിക്കാന്‍ തയ്യാറുള്ള സന്ഘടനകളോടൊപ്പം 4 മണി വരെ പ്രത്യേക യോഗം ഉണ്ടായിരിക്കും. ചര്‍ച്ചയുടെ സ്ഥലത്തെക്കുറിച്ച് അറിയാന്‍: 73064 69770,  75929 40056

 

സംഘാടക സമിതിക്ക് വേണ്ടി

 

അനില്‍ ജോസ്

94474 98430

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക