Image

നെടുങ്കണ്ടം കസ്റ്റഡിമരണം: രാജ്‌കുമാറിന്‍റെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന്‌ ജുഡിഷ്യല്‍ കമ്മീഷന്‍

Published on 20 July, 2019
നെടുങ്കണ്ടം കസ്റ്റഡിമരണം: രാജ്‌കുമാറിന്‍റെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന്‌ ജുഡിഷ്യല്‍ കമ്മീഷന്‍

ഇടുക്കി: പൊലീസ്‌ കസ്റ്റഡിയിലിരിക്കവേ കൊല്ലപ്പെട്ട രാജ്‌കുമാറിന്‍റെ മൃതദേഹം ഒരാഴ്‌ചയ്‌ക്കകം റീപോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന്‌ ജുഡിഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ്‌ കെ നാരായണക്കുറുപ്പ്‌.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡിഷ്യല്‍ കമ്മീഷന്‍ ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും സഹതടവുകാരില്‍ നിന്നും മൊഴിയെടുത്തതിന്‌ പിന്നാലെയാണ്‌ പ്രതികരിച്ചത്‌.

നെടുങ്കണ്ടത്ത്‌ വച്ച്‌ ക്രൂരമര്‍ദ്ദനമേറ്റതായി രാജ്‌കുമാര്‍ പറഞ്ഞിരുന്നെന്ന്‌ സഹതടവുകാരന്‍ ജുഡിഷ്യല്‍ കമ്മീഷനോട്‌ വെളിപ്പെടുത്തി.

ഈര്‍ക്കില്‍, മുളക്‌ പ്രയോഗങ്ങള്‍ നടന്നതായി രാജ്‌കുമാര്‍ പറഞ്ഞെന്നാണ്‌ സഹതടവുകാരന്‍റെ വെളിപ്പെടുത്തല്‍.
ജയില്‍ ഡിഐജി നടത്തിയ വകുപ്പ്‌ തല അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ ഉടന്‍ ആവശ്യപ്പെടുമെന്നും നാരായണക്കുറുപ്പ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക