ഉത്തരേന്ത്യയിലും വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത
മഴയും പ്രളയവും വില്ലനായപ്പോള്‍ മരണം 111 കടന്നു. ബിഹാറിലാണ് മരണ നിരക്ക്
കൂടുതല്‍. ലഭ്യമായ കണക്കുകളനുസരിച്ച് 67 പേര് ബിഹാറില്‍ മരിച്ചു
അസമില്‍
27 പേരും ഉത്തര്‍പ്രദേശില്‍ 17 പേരുമാണ് മരിച്ചത്. 48 ലക്ഷം പേര് ബിഹാറില്‍
പ്രളയബാധിതരായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്നര ലക്ഷത്തിലധികം പേരാണ്
ദുരിതബാധിത ക്യാമ്പുകളില്‍ കഴിയുന്നത്.
ആയിരങ്ങള്‍ക്കാണ് വീട്
നഷ്ടമായത്. 831 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു.
അസമില്‍ 2 ആഴ്ചയോളമായി പ്രളയക്കെടുതികള്‍
തുടരുകയാണ്