Image

ടിക്‌ടോക്കിനും ഹലോക്കും കേന്ദ്രത്തിന്‍റെ നോട്ടീസ്

Published on 18 July, 2019
ടിക്‌ടോക്കിനും ഹലോക്കും കേന്ദ്രത്തിന്‍റെ നോട്ടീസ്
ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളായ ടിക്‌ടോക്, ഹലോ എന്നിവക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ നോട്ടീസ്. നോട്ടീസിനൊപ്പമുള്ള 24 ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ നിരോധിക്കുമെന്നാണ് സര്‍ക്കാറിന്‍െറ ഭീഷണി. ടിക്‌ടോക്കും ഹലോയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി സംഘ്പരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇലക്‌ട്രോണിക്‌സ്, ഐ.ടി മന്ത്രാലയത്തിന്‍െറതാണ് നടപടി.

സര്‍ക്കാറുമായി സഹകരിച്ച് നീങ്ങാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും സാങ്കേതികവിദ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ദശലക്ഷം ഡോളറിന്‍െറ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്നും ടിക്ടോക്കും ഹലോയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക