Image

മുതിര്‍ന്ന ഡോക്ടര്‍മാര്‍ അപമാനിച്ചതില്‍ മനംനൊന്ത് ജൂണിയര്‍ ഡോക്ടര്‍ ജീവനൊടുക്കി

Published on 18 July, 2019
 മുതിര്‍ന്ന ഡോക്ടര്‍മാര്‍ അപമാനിച്ചതില്‍ മനംനൊന്ത് ജൂണിയര്‍ ഡോക്ടര്‍ ജീവനൊടുക്കി
ജെയ്പൂര്‍: മുതിര്‍ന്ന ഡോക്ടര്‍മാര്‍ അപമാനിച്ചതില്‍ മനംനൊന്ത് ജൂണിയര്‍ ഡോക്ടര്‍ ജീവനൊടുക്കി. പഞ്ചാബിലെ ഫസില്‍ക്ക ജില്ലയിലെ ഒന്നാം വര്‍ഷ ഗൈനക്കോളജി പി.ജി വിദ്യാര്‍ത്ഥിനിയായ സാക്ഷിയാണ് (24) ജീവനൊടുക്കിയത്. എസ്.എം.എസ് മെഡിക്കല്‍ കോളജിന് കീഴിലുള്ള വനിതാ വിഭാഗം ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തുവരികയായിരുന്നു സാക്ഷി.


സാക്ഷിയുടെ അഞ്ച് സീനിയേഴ്‌സ് നിരന്തരം അപമാനിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചു. സീനിയേഴ്‌സില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനത്തെക്കുറിച്ചും ജോലിയുടെ സമ്മര്‍ദ്ദത്തെക്കുറിച്ചും സാക്ഷി അമ്മയോട് സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച €ാസില്‍ വരാതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ അന്വേഷിച്ച് എത്തിയതോടെയാണ് മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ സാക്ഷിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 

അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേര് പരാമര്‍ശിച്ച് സാക്ഷിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക