Image

"മാനിഷാദ" (അരുത് കാട്ടാളാ)

Published on 01 May, 2012
"മാനിഷാദ" (അരുത് കാട്ടാളാ)
(വേടന്റെ അമ്പേറ്റ് മുറിവേറ്റ ക്രൌഞ്ച പക്ഷിയെ നോക്കി വിലപിച്ചു വാല്മീകി രാമായണം രചിച്ചു. ആനുകാലികസംഭവങ്ങളില്‍ ആത്മസത്തക്ക് മുറിവേറ്റ ഒരു ക്നാനായക്കാരന്റെ ആത്മരോദനമാണ് ഇതിനു ആധാരം.  രചന: പിയോ ഫിലിപ്പ് Peo Philip)

(തനിമയില്‍..ഒരുമയില്‍ ..വിശ്വാസ നിറവില്‍..)   ‌                                                             

അറബിക്കടലിന്‍ വിരിമാറില്‍
തിരമാലകളോട് അടരാടി
എഴുപത്തി രണ്ടു കുടുംബങ്ങള്
ധീരതയോടെ കുടിയേറി

ക്നായി തൊമ്മന്‍,  പൂതത്തില് 
പാപ്പാ പീയൂസ്, മാത്യു മാക്കീല്‍ ‍
തലമുറ തലമുറ കൈമാറി
പടുത്തുയര്‍ത്തിയ സമുദായം

ഹിന്ദുവില്‍ ആണേലും ബന്ധം മുറിയാതെ
കാലങ്ങള്‍ വാഴുവാന്‍ വാക്കു  കൊടുത്തൊരു
പൂര്‍വികര്‍ തന്നുടെ ചോരയിതാ
നമ്മുടെ മുന്നില്‍ കേഴുന്നു

കണ്ണന്കരയില്‍ കല്ലറയില്‍
കൈപുഴ നീണ്ടൂര്‍ ഉഴവൂരില്‍
ഉയര്‍ന്നു പൊങ്ങും ആ ശബ്ദം
'തനിമയില്‍ ഞങ്ങള്‍ ഒരുമിച്ചു
ആ ഒരുമ തകര്‍ക്കാന്‍ നോക്കേണ്ട.........."

ജന്മം കൊണ്ടും കര്‍മം കൊണ്ടും
ക്നായായ് ജീവിചെങ്കില്‍ ഇതാ
അതിനായ് ഞങ്ങളുടെ ജീവന്‍ വെടിയാന്‍ 
മടിയില്ലോട്ടും ഓര്‍ത്തോളൂ

സിരകളില്‍ ഓടും ചോരകളില്‍
കറ പുരളാതെ കാത്തിടുവാന്‍
പൂര്‍വികര്‍ തന്നുടെ കല്ലറയില്‍
തൊട്ടു വണങ്ങി  ചൊല്ലുന്നു

ഇല്ല പൊറുക്കില അപരാധം
ക്രൂശില്‍ ‍ അതേറ്റാന്‍ നോക്കേണ്ട.....
റോമാ  നഗരം  കത്തുമ്പോള്‍ 
വീണകള്‍ മീട്ടും "നീറോ"യോ

ഡോളര്‍  കണ്ടു മയങ്ങേണ്ട
കാലം പകരം ചോദിക്കും

മുപ്പതു വെള്ളിക്കു യേശുവേ ഒറ്റിയ
യൂദാസിനുടെ പിന്ഗാമി
ചെന്നായ് നിഴലത് കാണുമ്പോള്‍
ആടിനെ വിട്ടിട്ട്  ഓടുന്നോ ?

ലോകം മുഴുവനും അവരിന്നു
ഒന്നിച്ചു ഒന്നായ് ഒരു മനസായ്‌
തനിമയില്‍ എന്നും നിലനില്‍ക്കാന്‍
അണി ചേരുന്നു പടയണിയായ്

ചാരം കെട്ടിയ കോന്തലയില്‍
തൊട്ടിത് സത്യം ചെയ്യുന്നു
ചോര കൊടുത്തും ഉയിര് കൊടുത്തും
സംരക്ഷിക്കും സമുദായം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക