Image

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; കേസിന് ഇല്ലെന്ന് ടിസി വാങ്ങിപ്പോയ വിദ്യാര്‍ത്ഥിനി

Published on 17 July, 2019
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; കേസിന് ഇല്ലെന്ന് ടിസി വാങ്ങിപ്പോയ വിദ്യാര്‍ത്ഥിനി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ മൊഴി നല്‍കാനില്ലെന്ന് എസ്‌എഫ്‌ഐയുടെ നിരന്തര പീഡനത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി. കേസ് മുന്നോട്ട് കൊണ്ട്‌പോവാന്‍ ഇല്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

കോളേജിലെ പരീക്ഷ ക്രമക്കേടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ
മൊഴി വീണ്ടും രേഖപ്പെടുത്തടുത്തിയത്. യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്‌എഫ്‌ഐ യൂണിറ്റ് അംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് പെണ്‍കുട്ടി ഉന്നയിച്ചിരുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

പെണ്‍കുട്ടി എസ്‌എഫ്‌ഐ നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനമെടുത്തതെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു . മാത്രമല്ല സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക