Image

രോഗത്തെക്കുറിച്ച് ചോദിക്കുന്നത് നിര്‍ത്തൂവെന്ന് യുവരാജ്

Published on 01 May, 2012
രോഗത്തെക്കുറിച്ച് ചോദിക്കുന്നത് നിര്‍ത്തൂവെന്ന് യുവരാജ്
ചണ്ഡീഗഡ്: തന്റെ രോഗവിവരത്തെക്കുറിച്ച് അന്വേഷിക്കുന്നത് നിര്‍ത്തണമെന്ന് ക്യാന്‍സര്‍ ചികിത്സയ്ക്കുശേഷം വിശ്രമിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. രോഗത്തെക്കുറിച്ചുള്ള മറുപടി പറഞ്ഞ് താന്‍ രോഗിയാവുന്ന ലക്ഷണമാണെന്നും യുവരാജ് പറഞ്ഞു. രോഗം വന്നപ്പോള്‍ തന്നെ പിന്തുണച്ച ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും നന്ദി അറിയിച്ച യുവരാജ് ചണ്ഡീഗഡില്‍ താന്‍ ജനിച്ചുവളര്‍ന്ന വീട്ടില്‍ തിരികെ എത്താനായതില്‍ സന്തോഷമുണ്‌ടെന്നും വ്യക്തമാക്കി. വിശ്രമകാലത്ത് സുഹൃത്തുക്കളെ കാണാനും ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും യുവരാജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക