Image

ഐപിഎല്‍: ഡെക്കാന്‍ ചാര്‍ജേഴ്‌സിന് രണ്ടാം ജയം

Published on 01 May, 2012
ഐപിഎല്‍: ഡെക്കാന്‍ ചാര്‍ജേഴ്‌സിന് രണ്ടാം ജയം
പൂന: ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് രണ്ടാം ജയം. പൂന വാരിയേഴ്‌സിനെ 13 റണ്‍സിന് കീഴടക്കിയാണ് ഡെക്കാന്‍ രണ്ടാം ജയം ആഘോഷിച്ചത്. ഡെക്കാന്റെ ആദ്യ ജയവും പൂനയ്ക്കതിരെയായിരുന്നു. സ്‌കോര്‍: ഡെക്കാന്‍ ചാര്‍ജേഴ്‌സ്: 20 ഓവറില്‍ 186/4, പൂന വാരിയേഴ്‌സ്: 20 ഓവറില്‍ 173/5.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഡെക്കന്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ പാര്‍ഥിവ് പട്ടേലിനെയും(0), ഷീഖര്‍ ധവാനെയും(13) തുടക്കത്തിലേ നഷ്ടമായെങ്കിലും കാമറൂണ്‍ വൈറ്റും(45 പന്തില്‍ 74), ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും(52 പന്തില്‍ 82) ചേര്‍ന്നാണ് ഡെക്കാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അവസാന മൂന്നോവറില്‍ 50ലേറെ റണ്‍സ് വിട്ടുകൊടുത്തതാണ് പൂനയ്ക്ക് വിനയായത്.

മറുപടി ബാറ്റിംഗില്‍ മൈക്കല്‍ ക്ലാര്‍ക്ക്(41), ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി(45), സ്റ്റീവന്‍ സ്മിത്ത്(27 പന്തില്‍ 47 നോട്ടൗട്ട്) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും പൂനയ്ക്ക് വിജയലക്ഷ്യം കൈയെത്തിപ്പിടിക്കാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക