Image

യൂണിവേഴ്‌സിറ്റി കോളജില്‍ മാറ്റങ്ങള്‍; നിയന്ത്രണം അധ്യാപകര്‍ക്ക്, ഉത്തരക്കടലാസ് സൂക്ഷിക്കാന്‍ മുറി, മറ്റു പരീക്ഷകള്‍ ഒഴിവാക്കും

Published on 16 July, 2019
യൂണിവേഴ്‌സിറ്റി കോളജില്‍ മാറ്റങ്ങള്‍; നിയന്ത്രണം അധ്യാപകര്‍ക്ക്, ഉത്തരക്കടലാസ് സൂക്ഷിക്കാന്‍ മുറി, മറ്റു പരീക്ഷകള്‍ ഒഴിവാക്കും

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വധശ്രമകേസില്‍ ഉള്‍പെട്ട വിദ്യാര്‍ഥികളുടെ റീ അഡ്മിഷന്‍ അനുവദിക്കില്ലെന്ന് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.കെ സുമ. പരീക്ഷകള്‍ക്ക് യൂണിവേഴ്സിറ്റി കോളേജ് സെന്‍റര്‍ ആക്കരുതെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും.

രണ്ട് ദിവസത്തിനകം യൂനിവേഴ്സിറ്റി കോളേജ് തുറക്കുമെന്നുംഉപ ഡയറക്ടര്‍ അറിയിച്ചു.യൂണിയന്‍റെ മുറി ക്ലാസ് മുറിയാക്കി മാറ്റിയിട്ടുണ്ട്. ക്യാംപസില്‍ ബാനറുകള്‍, കൊടികള്‍, ചുവരെഴുത്ത് എല്ലാം നീക്കം ചെയ്യും. ഇനി ക്യാംപസില്‍എന്ത് സ്ഥാപിക്കണമെങ്കിലും പ്രിന്‍സിപ്പലിന്‍റെ മുന്‍കൂര്‍ അനുമതി വേണം. യൂണിയന്‍ ഓഫീസില്‍ നിന്ന് ഉത്തര കടലാസ് കണ്ടെത്തിയിട്ടുണ്ട്.കണ്ടെത്തിയ സീല്‍ വ്യാജമാണ്.

അതേസമയം,താന്‍ പരിശോധിച്ചിട്ട് പോകുന്നതുവരെ ഉത്തരക്കടലാസ് ഉണ്ടായിരുന്നില്ല. ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്. യൂണിയന്‍ ഓഫീസ് വൃത്തിയാക്കാന്‍ ചുമതലപ്പെട്ടവര്‍ ഉത്തരക്കടലാസ് വെച്ചതാകാം. അനധ്യാപകരായ മൂന്ന് പേരെ സ്ഥലം മാറ്റാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടുവെന്നും ഉപ ഡയറക്ടര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക