Image

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ്‌ രണ്ട്‌ മരണം; 40ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു

Published on 16 July, 2019
മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ്‌ രണ്ട്‌ മരണം; 40ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു


മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ്‌ 2 മരണം. 40ലധികം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായാണ്‌ റിപ്പോര്‍ട്ട്‌. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്നു സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.

കുടുങ്ങി കിടക്കുന്നവരില്‍ കുട്ടികളും സ്‌ത്രീകളുമുണ്ട്‌. ഡോങ്‌ഗ്രിയിലെ തണ്ടല്‍ സ്‌ട്രീറ്റിലെ കെട്ടിടമാണ്‌ 11.40ന്‌ തകര്‍ന്നുവീണത്‌. കനത്ത മഴയെ തുടര്‍ന്ന്‌ കഴിഞ്ഞയാഴ്‌ച വെള്ളം കയറിയ പ്രദേശത്താണു ഈ കെട്ടിടം.

നിരവധി കെട്ടിടങ്ങള്‍ക്കു നടുവില്‍ ഇടുങ്ങിയ വഴികളാണ്‌ ഇവിടുള്ളത്‌. ഇതു രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

ഏകദേശം 90-100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന്‌ തദ്ദേശവാസികള്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക