Image

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കേസ്‌ ഹൈക്കോടതി അവസാനിപ്പിച്ചു

Published on 16 July, 2019
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കേസ്‌ ഹൈക്കോടതി അവസാനിപ്പിച്ചു


കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കേസ്‌ ഹൈക്കോടതി അവസാനിപ്പിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയിലാണ്‌ നടപടി. കേസ്‌ പിന്‍വലിച്ചാല്‍ കോടതിച്ചെലവ്‌ നല്‍കണമെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ്‌ കേസ്‌ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്‌.

 2016ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ പി.ബി അബ്ദുള്‍ റസാഖിനോട്‌ 89 വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ട സുരേന്ദ്രന്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയെന്ന്‌ ആരോപിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്‌. 

എന്നാല്‍ കേസിലെ എല്ലാ സാക്ഷികള്‍ക്കും സമന്‍സുപോലുമെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്‌തരിക്കുക പ്രായോഗികമല്ലെന്ന്‌ ചൂണ്ടിക്കാട്ടി, കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.

കേസിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിക്കാനിരിക്കവേയാണ്‌ വിജയിച്ച മുസ്‌ലിം ലീഗിലെ അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ കോടതിച്ചെലവ്‌ ആവശ്യപ്പെടുകയാണെങ്കില്‍ ഹരജി പിന്‍വലിക്കാന്‍ തയാറല്ലെന്ന്‌ സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടതോടെയാണ്‌ കേസിന്റെ വാദം വീണ്ടും നീട്ടിയത്‌. 

കോടതിച്ചെലവെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ചതോടെ കേസ്‌ കോടതി അവസാനിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക