Image

ബിനോയ് ഇന്ന് രക്തസാംപിള്‍ നല്‍കിയില്ല; ആരോഗ്യമില്ലെന്ന് വാദം; അടുത്ത ആഴ്ച രക്തം നല്‍കണമെന്ന് പോലീസ്

കല Published on 15 July, 2019
ബിനോയ് ഇന്ന് രക്തസാംപിള്‍ നല്‍കിയില്ല; ആരോഗ്യമില്ലെന്ന് വാദം; അടുത്ത ആഴ്ച രക്തം നല്‍കണമെന്ന് പോലീസ്

ഉത്തരേന്ത്യന്‍ യുവതി നല്‍കി ലൈംഗീക പീഡനക്കേസില്‍ ഡിഎന്‍എ പരിശോധയ്ക്കുള്ള രക്തസാംപിള്‍ ബിനോയ് കോടിയേരി അന്വേഷണ സംഘത്തിന് നല്‍കിയില്ല. ഓഷിവാര പോലീസ് സ്റ്റേഷനില്‍ അര മണിക്കൂറോളം ഉണ്ടായിരുന്ന ബിനോയ് രക്ത സാംപിള്‍ നല്‍കണമെന്ന ആവശ്യം നിരസിച്ചു. തന്‍റെ ആരോഗ്യനില മോശമാണെന്നാണ് ബിനോയ് കാരണം പറഞ്ഞത്. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചു. 
ഇതു പരിശോധിച്ച ശേഷം അടുത്ത തിങ്കളാഴ്ച നിര്‍ബന്ധമായും രക്തസാംപിള്‍ നല്‍കണമെന്ന് ഓഷിവാര പോലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച പോലീസിനു മുമ്പില്‍ ഹാജരായപ്പോഴാണ് ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചത്. 
നിലവില്‍ മുന്‍കൂര്‍ ജ്യാമവ്യവസ്ഥ പ്രകാരം എല്ലാ തിങ്കളാഴ്ചയും ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ് ഹാജരാകണം. യുവതി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ബിനോയ് നിലവില്‍ തള്ളിക്കളയുകയാണ്. എന്നാല്‍ രക്തസാംപിള്‍ നല്‍കി ഡിഎന്‍എ ടെസ്റ്റിന് തയാറാകണമെന്ന് ബിനോയ്യുടെ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയിലുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക