Image

കപ്പല്‍ വിടണമെങ്കില്‍ നാവികരെ ഹാജരാക്കാമെന്ന് ഉറപ്പ് നല്‍കണമെന്ന് സുപ്രീംകോടതി

Published on 01 May, 2012
കപ്പല്‍ വിടണമെങ്കില്‍ നാവികരെ ഹാജരാക്കാമെന്ന് ഉറപ്പ് നല്‍കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെയും കപ്പലിലുള്ള മറ്റു നാവികരെയും ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയില്ലെങ്കില്‍ എന്റിക ലക്‌സി കപ്പല്‍ വിട്ടു നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. നിയമ നടപടിക്ക് സംസ്ഥാനത്തിന് അധികാരമുണെ്ടന്ന നിഗമനത്തിലാണ് കേസ് മുന്നോട്ടു പോകുന്നത്. കപ്പല്‍ വിട്ടു കൊടുക്കുന്നത് ക്രിമിനല്‍ നടപടി ക്രമങ്ങളെ ബാധിക്കാത്ത വിധത്തിലായിരിക്കണമെന്നും കോടതി പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പു കരാര്‍ വെറും പാഴ്കടലാസ് മാത്രമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ക്രിമിനല്‍ കോടതികളില്‍ ഈ കരാറിന് വിലയുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.

അതിനിടെ ഇറ്റാലിയന്‍ സര്‍ക്കാരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഉടമ ഫ്രെഡി ഹൈക്കോടതിയെ സമീപിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ നിയമവിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. സുപ്രീംകോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഫ്രെഡിയുടെ അഭിഭാഷകന്‍ മനോജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക