Image

ജാനകി നായര്‍ക്ക് ജന സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

Published on 14 July, 2019
 ജാനകി നായര്‍ക്ക് ജന സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
ന്യു ജെഴ്‌സി: നിര്യാതയായ ജാനകി നായര്‍ക്ക് ജന സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. വെള്ളിയാഴ്ച ബ്രാഞ്ച്ച് ബര്‍ഗ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിലും ശനിയാഴ്ച ഫ്രാങ്ക്‌ലിന്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്‌കാരത്തിലും അമേരിക്കയിലും കാനഡയിലും നിന്നുള്ള നാനാ തുറയിലുള്ളവര്‍ പങ്കെടുത്തു.

മുപ്പത്തേഴാം വയസില്‍ ലോകത്തോടു വിട പറഞ്ഞ ജാനകി നായരുടെ വേര്‍പാട് കുടുംബത്തിലും സമൂഹത്തിലും സ്രുഷ്ടിച്ച ശൂന്യത നികത്തപ്പെപ്പെടില്ലെന്നു അനുശോചന പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. പിതാവ് മാധവന്‍ നായരും മാതാവ് ഗീതാ നായരും ഭര്‍ത്താവ് മഹേശ്വര്‍ അവുലയും പുത്രി നിഷികയും സഹോദരന്‍ ഭാസ്‌കര്‍ നായരും കടന്നു പോകുന്ന മഹാ ദുഖത്തില്‍ സമൂഹവും പങ്കു ചേരുന്നു. ഈ വ്യസനം താങ്ങാന്‍ ജഗദീശ്വരന്‍ അവര്‍ക്കു കരുത്തു നല്കട്ടെയെന്നു പ്രാസംഗികര്‍ പറഞ്ഞു.

ഈ വര്‍ഷവും സധാരണ പോലെ ജോലിക്കു പൊയ്ക്കൊണ്ടിരുന്ന സഹോദരി ഇത്ര പെട്ടെന്നു വിട പറഞ്ഞുവെന്നു വിശ്വസിക്കാവുന്നില്ലെന്നു സഹോദരന്‍ ഭാസ്‌കര്‍ നായര്‍ പറഞ്ഞു. ജീവിതത്തിന്റെ അര്‍ഥ ശൂന്യതയും സ്‌നേഹത്തിന്റെ പ്രാധാന്യവുമാണു താന്‍ ഇതില്‍ നിന്നു മനസിലാക്കുന്നത്.

വ്യൂവിംഗ് ചടങ്ങുകള്‍ക്ക് പാര്‍ഥസാരഥി പിള്ള കാര്‍മ്മികത്വം വഹിച്ചു.

കുടുംബത്തിനു സമാശ്വാസവുമായി ടെക്‌സസില്‍ നിന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, കാനഡയില്‍ നിന്നു ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, മുന്‍ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ചിക്കാഗോയില്‍ നിന്നു മറിയാമ്മ പിള്ള, അനില്‍ പിള്ള, ഫ്‌ലോറിഡയില്‍ നിന്നു മാമ്മന്‍ സി. വര്‍ഗീസ്, ജോര്‍ജി വര്‍ഗീസ്, ഫിലഡല്ഫിയയില്‍ നിന്നു വിന്‍സന്റ് ഇമ്മാനുവല്‍, സുധാ കര്‍ത്താ, ജോര്‍ജ് നടവയല്‍, ഫിലിപ്പോസ് ചെറിയാന്‍, ജോര്‍ജ് ഓലിക്കല്‍,അലക്‌സ് തോമസ്, വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നു ബാബു സ്റ്റീഫന്‍ തുടങ്ങിയവരെത്തി.

ട്രൈസ്റ്റേറ്റ് മേഖലയിലെ ഫൊക്കാന-ഫോമാ നേതാക്കളും മിക്കവാറുമെല്ലാ അസോസിയേഷന്‍ പ്രതിനിധികളും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.

പോള്‍ കറുകപ്പിള്ളില്‍, അനിയന്‍ ജോര്‍ജ്, ദിലീപ് വര്‍ഗീസ്, ഡോ. ആനി പോള്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയി ഇട്ടന്‍, എറിക്ക് മാത്യുസ്, ടെറന്‍സണ്‍ തോമസ്, സജി ഏബ്രഹാം, വിന്‍സന്റ്സിറിയക്ക്, കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ഡോ. രേഖാ മേനോന്‍, രേഖാ നായര്‍, വിനോദ് കെയാര്‍കെതുടങ്ങി ഒട്ടേറെ പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ഓള്‍ സ്റ്റേറ്റ് പ്രസിഡന്റടക്കമുള്ള ഉദ്യോഗസ്ഥരും അന്തിമോപചാരമര്‍പ്പിച്ചു. ഗോള്‍ഡ്മാന്‍ സാക്‌സ്, സി.എല്‍.എസ്. ഗ്രൂപ്പ് എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും കണ്ണീരോടെ എത്തി.

പുത്രിയിടെ വിയോഗത്തില്‍ ആശ്വസിപ്പിക്കുകയും പൊതുദര്‍ശനത്തിലും സംസ്‌കാരത്തിലും പങ്കെടുക്കുകയും ചെയ്ത എല്ലാവരോടും താനും കുടുംബവും എന്നും കടപ്പെട്ടവരായിരിക്കുമെന്ന് മാധവന്‍ നായര്‍ അറിയിച്ചു.സമൂഹം നല്കിയ നിര്‍ലോപമായ പിന്തുണക്ക് തങ്ങള്‍ നന്ദി പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക