Image

കനത്തമഴയില്‍ ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്നു വീണു; രണ്ടുപേര്‍ മരിച്ചു, മുപ്പതോളം സേനാംഗങ്ങള്‍ കുടുങ്ങി കിടക്കുന്നു

Published on 14 July, 2019
കനത്തമഴയില്‍ ഹിമാചല്‍ പ്രദേശില്‍ കെട്ടിടം തകര്‍ന്നു വീണു; രണ്ടുപേര്‍ മരിച്ചു, മുപ്പതോളം സേനാംഗങ്ങള്‍ കുടുങ്ങി കിടക്കുന്നു


ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ്‌ രണ്ടുപേര്‍ മരിച്ചു. സൈനിക ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും അടക്കം . മുപ്പതോലം പേര്‍ കേട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു. തലസ്ഥാനമായ സിംലയില്‍ നിന്ന്‌ 45 കിലോമീറ്റര്‍ അകലെ സോളാനിലാണ്‌ അപകടം നടന്നത്‌. 

 റസ്റ്റാറന്റ്‌ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ്‌ തകര്‍ന്നത്‌. ഇതുവരെ 19 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി. അറിയിച്ചു. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്‌.

സോളാന്‍ പ്രവിശ്യയില്‍ കുമര്‍ഹാത്തിക്ക്‌ സമീപമാണ്‌ കെട്ടിടം തകര്‍ന്നുവീണത്‌. ഉത്തരഖണ്ഡിലേതക്കുള്ള യാത്രമദ്ധ്യേ ഉച്ചഭക്ഷണത്തിനായാണ്‌ സൈനിക ഉദ്യോഗസ്ഥരും സംഘവും റസ്റ്റാറന്റില്‍ കയറിയതെന്ന്‌ ജില്ലാ അധികൃതര്‍ അറിയിച്ചു. ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 3.50 ഓടെയാണ്‌ സംഭവം. . കനത്ത മഴയെ തുടര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്‌ നടക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക