Image

ഭൂരിപക്ഷം നഷ്‌ടമായ സാഹചര്യത്തില്‍ കുമാരസ്വാമി രാജിവെക്കണമെന്ന്‌ യെദിയൂരപ്പ

Published on 14 July, 2019
ഭൂരിപക്ഷം നഷ്‌ടമായ സാഹചര്യത്തില്‍ കുമാരസ്വാമി രാജിവെക്കണമെന്ന്‌ യെദിയൂരപ്പ


ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്ന്‌ ബിഎസ്‌ യെദിയൂരപ്പ.
ഭൂരിപക്ഷം നഷ്‌ടമായ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന്‌ യെദിയൂരപ്പ പറഞ്ഞു.വിമതരെല്ലാം ബിജെപിക്ക്‌ ഒപ്പമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‌ വീണ്ടും തിരിച്ചടി സംഭവിച്ചു . വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ അനുനയന നീക്കങ്ങള്‍ വീണ്ടും പാളുന്നു.

രാജി പിന്‍വലിക്കുമെന്നറിയിച്ച വിമത എംഎല്‍എ എംടിബി നാഗരാജ്‌ നിലപാട്‌ മാറ്റി. കെ.സുധാകറിനൊപ്പം മുംബൈയിലേയ്‌ക്കു പോകുമെന്ന്‌ നാഗരാജ്‌ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക