Image

പിണറായി കോണ്‍ഗ്രസുകാര്‍ക്കെതിരെ നടത്തിയ ഡാഷ്‌ പരാമര്‍ശത്തില്‍ മറുപടിയുമായി കെ സുധാകരന്‍

Published on 14 July, 2019
പിണറായി  കോണ്‍ഗ്രസുകാര്‍ക്കെതിരെ നടത്തിയ ഡാഷ്‌ പരാമര്‍ശത്തില്‍ മറുപടിയുമായി കെ സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടത്തിയ ഡാഷ്‌ പരാമര്‍ശത്തില്‍ മറുപടിയുമായി കെ സുധാകരന്‍ എംപി. പിണറായി വിജയന്‍ സ്വയം വിളിക്കേണ്ട പേരാണ്‌ 'ഡാഷ്‌' എന്ന്‌ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഒരു തെരുവ്‌ ഗുണ്ടയില്‍ നിന്നാണ്‌ ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്‌. 

മുഖ്യമന്ത്രി പദവിക്ക്‌ ചേരുന്ന പ്രയോഗങ്ങളല്ല പിണറായി വിജയന്‌ ഉള്ളതെന്നും കെ.സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ നിന്ന്‌ ബിജെപിയിലേക്ക്‌ പോകുന്ന നേതാക്കളെ വിമര്‍ശിച്ച്‌ വെള്ളിയാഴ്‌ച പിണറായി വിജയന്‍ പ്രസംഗിച്ചിരുന്നു. അതിനിടയിലാണ്‌ പിണറായി 'ഡാഷ്‌' പ്രയോഗം നടത്തിയത്‌.

മുഖ്യമന്ത്രിയുടെ ഡാഷ്‌ പ്രയോഗത്തിനെതിരെ കെ മുരളീധരന്‍ എംപിയും രംഗത്തെത്തിയിരുന്നു. പശ്ചിമബംഗാളില്‍ സിപിഎം ഇപ്പോള്‍ നരേന്ദ്രമോദിക്ക്‌ ജയ്‌ വിളിക്കുകയാണ്‌. ഉപദേശം നിര്‍ത്തി പിണറായി വിജയന്‍ സ്വയം നന്നാകണമെന്നും മുരളീധരന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക