Image

അല്‍ഖായ്ദ രഹസ്യങ്ങള്‍ അശ്ലീല സിനിമകള്‍ക്കൊപ്പം

Published on 01 May, 2012
അല്‍ഖായ്ദ രഹസ്യങ്ങള്‍ അശ്ലീല സിനിമകള്‍ക്കൊപ്പം
വാഷിങ്ടണ്‍: മുംബൈയിലേതിനു സമാനമായ രീതിയില്‍ യൂറോപ്പില്‍ ആക്രമണം നടത്താനുള്ള പദ്ധതി രഹസ്യങ്ങള്‍ അല്‍ഖായ്ദ ഒളിപ്പിച്ചത് അശ്ലീല രംഗങ്ങള്‍ക്കൊപ്പം.

ബെര്‍ലിനില്‍ അറസ്റ്റിലായ അല്‍ഖായ്ദ സംഘാംഗത്തിന്റെ കൈവശമുണ്ടായിരുന്ന മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് രഹസ്യരേഖകള്‍ കണ്ടെത്തിയത്. അശ്ലീല സിനിമകളും ക്ലിപ്പുകളും അടങ്ങിയ മെമ്മറികാര്‍ഡിലാണ് ഇവ ഒളിപ്പിച്ചിരുന്നത്.

മെമ്മറികാര്‍ഡിലെ രണ്ട് അശ്ലീല സിനിമകള്‍ക്കൊപ്പം ഒളിപ്പിച്ചിരുന്ന നൂറിലേറെ അല്‍ഖായ്ദ രേഖകളാണ് ജര്‍മ്മന്‍ അധികൃതര്‍ കണ്ടെത്തിയത്.

ഇംഗ്ലീഷ്, അറബി ഭാഷയിലുള്ളവയായിരുന്നു രഹസ്യരേഖകള്‍. 'ഭാവി പദ്ധതികള്‍' എന്ന പേരിലാണ് ഇവര സൂക്ഷിച്ചിരുന്നതെന്നും അധികൃതര്‍ പറയുന്നു.

പാകിസ്താനില്‍നിന്നും ജര്‍മ്മനിയിലെത്തിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് മെമ്മറികാര്‍ഡുകള്‍ കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക