Image

ചന്ദ്രയാന്‍ - 2 ദൗത്യത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി

കല Published on 14 July, 2019
ചന്ദ്രയാന്‍ - 2 ദൗത്യത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി

രാജ്യം അഭിമാനത്തോടെ കാണുന്ന ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ -2 സംഭവിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. 15ാം തീയതി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.51ന് ചന്ദ്രയാന്‍ രണ്ടിനെ ലക്ഷ്യത്തിലെത്തിക്കാന്‍ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റ് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയില്‍ നിന്നാണ് ചന്ദ്രയാന്‍ ചന്ദ്രനിലേക്ക് ഉയരുക. 
വിക്ഷേപണത്തിന്‍റെ ഇരുപത് മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഞായറാഴ്ച രാവിലെ 6.51ന് ആരംഭിച്ചു. 
ചന്ദ്രയാന്‍ 2 കൂടുതല്‍ സാങ്കേതിക മികവോടെ ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഗവേഷണം നടത്തും. ആരും ഇതുവരെ കടന്നു ചെല്ലാത്ത ചന്ദ്രിന്‍റെ ദക്ഷിണ ധ്രൂവത്തിലാണ് പര്യവേക്ഷണമെന്നത് പ്രത്യേകതയാണ്. ദക്ഷിണ ധ്രൂവത്തില്‍ വെള്ളത്തിന്‍റെ സാന്നിധ്യം കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. 
ചന്ദ്രയാന്‍ ദൗത്യ പേടകത്തിന് 3.8 ടൗണാണ് ഭാരം. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍ -2. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക