Image

കൈയ്യില്‍ നായാപൈസയില്ല; സാമ്പത്തിക പ്രതിസന്ധിയില്‍ ആകെ വലഞ്ഞ് കോണ്‍ഗ്രസ്

കല Published on 14 July, 2019
കൈയ്യില്‍ നായാപൈസയില്ല; സാമ്പത്തിക പ്രതിസന്ധിയില്‍ ആകെ വലഞ്ഞ് കോണ്‍ഗ്രസ്

രണ്ടാം തവണയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ഥി സംഘടന, മഹിളാ കോണ്‍ഗ്രസ്, സേവദള്‍ ഘടകങ്ങളോട് ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു നേതൃത്വം. 
സേവാദള്‍ ഓഫീസിന്‍റെ മാസവിഹിതം രണ്ടരലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷമാക്കി. അടുത്തമാസം മുതല്‍ ശബളത്തില്‍ 5000 രൂപയുടെ കുറവുണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. 
എഐസിസി ഓഫീസില്‍ 150 ജീവനക്കാരുണ്ട്. ഇതില്‍ 110 പേര്‍ സ്ഥിരം ജീവനക്കാരാണ്. ബാക്കിയുള്ള താത്കാലിക ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശബളം കുടിശിക കിടക്കുകയാണ്. 
സമൂഹമാധ്യമ സെല്ലിലെ ജീവനക്കാര്‍ക്ക് പണം നല്‍കാന്‍ കഴിയില്ല എന്ന അവസ്ഥ വന്നപ്പോള്‍ ഇരുപത് പേര്‍ രാജിവെച്ചിരുന്നു. ശബളം കിട്ടില്ല എന്ന ആശങ്കയാണ് കാരണം. ഇപ്പോള്‍ സൈബര്‍ സെല്ലില്‍ ബാക്കിയുള്ളവര്‍ക്ക് ശബളം മുടങ്ങിയിരിക്കുകയാണ്. 
അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ രാജി വെച്ചതും, കര്‍ണാടകയിലെയും ഗോവയിലെയും എംഎല്‍എമാര്‍ ഉയര്‍ത്തുന്ന കുറുമാറ്റ ഭീഷിണിയും തിരിച്ചടിയായതിന് പിന്നാലെയാണ് സാമ്പത്തിക പ്രതിസന്ധിയും കോണ്‍ഗ്രസിനെ വലക്കുന്നത്. 
വിവധ സംസ്ഥാനങ്ങളില്‍ രാഹുലിനെതിരെ ആര്‍എസ്എസ് നല്‍കിയിട്ടുള്ള കേസുകളില്‍ ഹാജരാകുന്നതിന് മാത്രം രാഹുല്‍ഗാന്ധിക്ക് നല്ലൊരു തുക ചിലവ് വരുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക