Image

അസം ബോട്ടു ദുരന്തം: തെരച്ചില്‍ തുടരുന്നു

Published on 01 May, 2012
അസം ബോട്ടു ദുരന്തം: തെരച്ചില്‍ തുടരുന്നു
ഗോഹട്ടി: അസം ബോട്ടു ദുരന്തത്തില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെയാണ് ബ്രഹ്മപുത്രയില്‍ മുന്നൂറോളം പേര്‍ കയറിയ ബോട്ടുമുങ്ങി അപകടമുണ്ടായത്. നൂറിലധികം മൃതദേഹങ്ങള്‍ കണ്‌ടെടുത്തിട്ടുണ്ട്. ഇനിയും നൂറോളം പേരെ കാണാനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

സൈന്യത്തിന്റെയും ബിഎസ്എഫിന്റെയും മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്‌ടെന്ന് പോലീസ് പറഞ്ഞു. ഡബിള്‍ ഡെക്കര്‍ ബോട്ടില്‍ അമിതമായി ആളെ കയറ്റിയിരുന്നു. ഇതാണ് ദുരന്തകാരണമായത്. ബോട്ടില്‍ അധികമായി ആളുണ്ടായിരുന്നതിനാല്‍ എത്രപേര്‍ ദുരന്തത്തിനിരയായിട്ടുണ്‌ടെന്നത് വ്യക്തമായിട്ടില്ല. ദേശീയ ദുരന്തനിവാരണ സേനയും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പെയ്ത മഴ തെരച്ചിലിന് തടസം സൃഷ്ടിച്ചെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടും തെരച്ചില്‍ പുനരാരംഭിച്ചു.

ധുബ്രി ബോട്ട് ജെട്ടിയില്‍ നിന്നും നദിയുടെ കിഴക്കന്‍ തീരമായ മെഡാര്‍ട്ടറിയിലേക്കുള്ള യാത്രയിലായിരുന്നു ബോട്ട്. കണ്‌ടെടുത്ത മൃതദേഹങ്ങള്‍ ധുബ്രി സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക