Image

ലോകബാങ്ക്‌ എം.ഡിയായി ഇന്ത്യാക്കാരിയായ അന്‍ഷുല കാന്ത്‌

Published on 13 July, 2019
ലോകബാങ്ക്‌ എം.ഡിയായി ഇന്ത്യാക്കാരിയായ അന്‍ഷുല കാന്ത്‌


ലോക ബാങ്കിന്റെ മാനേജിങ്‌ ഡയറക്ടറും ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറുമായി (സി.എഫ്‌.ഒ.) ഇന്ത്യക്കാരിയായ അന്‍ഷുലാ കാന്തിനെ(58) നിയമിച്ചു. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ (എസ്‌.ബി.ഐ.) മാനേജിങ്‌ ഡയറക്ടറാണ്‌ അന്‍ഷുല.

ലോകബാങ്ക്‌ ഗ്രൂപ്പിന്റെ ധനകാര്യ, റിസ്‌ക്‌ മാനേജ്‌മെന്റ്‌ കാര്യങ്ങളുടെ ചുമതലയായിരിക്കും അന്‍ഷുലയ്‌ക്കെന്ന്‌ ലോകബാങ്ക്‌ പ്രസിഡന്റ്‌ ഡേവിഡ്‌ മല്‍പാസ്‌ അറിയിച്ചു. അന്‍ഷുലയെ ലോക ബാങ്ക്‌ എം.ഡിയായി നിയമിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുകയാണെന്നും ധനകാര്യ, ബാങ്കിംഗ്‌ രംഗത്ത്‌ 35 വര്‍ഷത്തിലധികം അനുഭവമ്പത്ത്‌ അന്‍ഷുലക്കുണ്ടെന്നും മല്‍പാസ്‌ പറഞ്ഞു.

ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്ന്‌ സാമ്പത്തികശാസ്‌ത്രത്തില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയശേഷം 1983-ലാണ്‌ ഇവര്‍ എസ്‌.ബി.ഐ.യുടെ ഭാഗമാകുന്നത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക