Image

കാലത്തെ അതിജീവിച്ചവൾ തിരികെ വരുന്നു: ആകാശഗംഗ 2 സെക്കൻഡ് ലുക്ക് ഇന്നെത്തും

Published on 13 July, 2019
കാലത്തെ അതിജീവിച്ചവൾ തിരികെ വരുന്നു: ആകാശഗംഗ 2 സെക്കൻഡ് ലുക്ക് ഇന്നെത്തും

വിനയന്റെ സംവിധാനത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ആകാശഗംഗ. 20 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആകാശ ഗംഗ 2ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇന്നെത്തും. ഇന്ന് ആറ് മണിക്ക് പോസ്റ്റർ റിലീസ് ചെയ്യും. ചിത്രം ഒക്ടോബറിൽ തിയേറ്ററിൽ എത്തും. പ്രേക്ഷകരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രമെന്ന് വിനയന്‍ പറഞ്ഞിരുന്നു.മോഡേണ്‍ ടെക്നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെയാകും ആകാശഗംഗ 2 എത്തുക.

 

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ താരങ്ങള്‍.പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്‌നേഷ്യസ് തന്നെ റീമിക്‌സ് ചെയ്യുന്നു.റോഷന്‍ എന്‍.ജി ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക