Image

രാ​ജ്കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്​മോ​ർ​ട്ടം ചെ​യ്യും: ജു​ഡീ​ഷ്യ​ൽ ക​മ്മീഷ​ൻ

Published on 13 July, 2019
രാ​ജ്കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്​മോ​ർ​ട്ടം ചെ​യ്യും: ജു​ഡീ​ഷ്യ​ൽ ക​മ്മീഷ​ൻ
ഗാ​ന്ധി​ന​ഗ​ർ: ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാ​ജ്കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്താ​ൻ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. പോ​ലീ​സി​നും ആ​ർ​ഡി​ഒ​യ്ക്കും ഇ​തു സം​ബ​ന്ധി​ച്ച് നാ​ളെ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കൃ​ത്യ​ത ഇ​ല്ലാ​ത്ത​തും ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ളും അ​ട​ങ്ങി​യ​താ​ണ്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മു​റി​വി​ന്‍റെ ​ആ​ഴ​വും പ​ഴ​ക്ക​വും തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​ത്ത​തും വീ​ഴ്ച​യാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. വീ​ഴ്ച​ക​ൾ കേ​സി​നെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് വീ​ണ്ടും പോ​സ്റ്റ് മോ​ർ​ട്ടം ചെ​യ്യാ​ൻ ത​യാ​റാ​കു​ന്ന​ത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം റീ ​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​രി​നു മു​ന്നി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

ജൂ​ണ്‍ 21നാ​ണ് വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് ക​സ്തൂ​രി ഭ​വ​നി​ൽ രാ​ജ്കു​മാ​ർ (50) റി​മാ​ൻ​ഡി​ൽ ക​ഴി​യ​വേ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ മ​രി​ച്ച​ത്. 22ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു. ക്രൂ​ര​മ​ർ​ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന പ​രാ​തി​യി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ക​യും ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പി​നെ ക​മ്മീ​ഷ​നാ​യി നി​യ​മി​ക്കു​ക​യു​മാ​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക