Image

ക​ര​ക​വി​ഞ്ഞ് ബ്ര​ഹ്മ​പു​ത്ര; ആ​സാ​മി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ആ​റു മ​ര​ണം

Published on 13 July, 2019
ക​ര​ക​വി​ഞ്ഞ് ബ്ര​ഹ്മ​പു​ത്ര; ആ​സാ​മി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ആ​റു മ​ര​ണം
ഗോ​ഹ​ട്ടി: കാ​ല​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ച്ചു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ ആ​സാ​മി​ൽ ആ​റു പേ​ർ മ​രി​ച്ചു. 21 ജി​ല്ല​ക​ളി​ലാ​യി എ​ട്ടു ല​ക്ഷ​ത്തി​ല​ധി​കം പേ​രെ​യാ​ണ് വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ച​ത്. സാ​ഹ​ച​ര്യം വ​ഷ​ളാ​യ​തോ​ടെ എ​ട്ടാ​യി​ര​ത്തോ​ളം പേ​രെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാറ്റി.

ബ്ര​ഹ്മ​പു​ത്ര ന​ദി​യും മ​റ്റ് അ​ഞ്ച് ന​ദി​ക​ളും അ​പ​ക​ട​രേ​ഖ​യും ക​ട​ന്ന് ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. സം​സ്ഥാ​ത്തെ 27,000 ഹെ​ക്ട​ര്‍ വ​യ​ലു​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ്. 

ക​ന​ത്ത​മ​ഴ അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​നെ​യും ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ര​ണ്ട് സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ മ​രി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക