Image

സിദ്ധ ഗുരു ആത്മാനന്ദമയി തിരുവനന്തപുരത്ത് സുഷുമ്‌ന ക്രിയ യോഗ അവതരിപ്പിക്കും

ശ്രീകുമാര്‍ പി Published on 13 July, 2019
സിദ്ധ ഗുരു ആത്മാനന്ദമയി തിരുവനന്തപുരത്ത്  സുഷുമ്‌ന ക്രിയ യോഗ അവതരിപ്പിക്കും
തിരുവനന്തപുരം: സിദ്ധ ഗുരു ആത്മാനന്ദമയി തിരുവനന്തപുരത്ത് സുഷുമ്‌ന ക്രിയ യോഗ അവതരിപ്പിക്കുന്നു. വഴുതക്കാട് കാര്‍മ്മല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് .14 ജൂലൈ, 2019 വൈകിട്ട് 5 മണി മുതല്‍ 8 മണി വരെയാണ് അത്യപൂര്‍വമായ ഈ യോഗ ക്രിയാ പ്രയോഗം.

സുഷുമ്‌ന ക്രിയ യോഗ ഫൗണ്ടേഷന്‍  സ്ഥാപകയാണ് ആത്മാനന്ദ മയി മാതാ. മനുഷ്യന്റെ സമഗ്ര ആരോഗ്യ സംരക്ഷണവും, ഉന്നമനത്തിനും ഉതകുന്ന ഉന്നതമായ യോഗ ക്രിയയാണിത്.

ചെന്നൈയിലുള്ള തെലുങ്ക് കുടുംബത്തിലാണ് ആത്മാനന്ദമയി യുടെ ജനനം. ഈശ്വരനെ ദര്‍ശിക്കാനുള്ള അചഞ്ചലമായ സമര്‍പ്പണവും, ഭക്തിയും, സ്‌നേഹവും ആത്മാനന്ദമയിയെ മഹത്തായ സിദ്ധ ഗുരുവാക്കി മാറ്റി. 'സുഷുമ്‌ന ക്രിയ യോഗ' എന്ന പാതയിലൂടെ 'ലക്ഷക്കണക്കിന് ജനങ്ങളെ ഊര്‍ദ്ധവല്‍ക്കരിച്ചു. 12 വര്ഷം  മണിക്കൂര്‍ ധ്യാന നിമഗ്‌നയായിരുന്നു. അതിനു ശേഷമാണ്  'ഗുരു' പദവി ലഭിച്ചത്. അന്ന് മുതല്‍ സുഷുമ്‌ന ക്രിയ യോഗ, ഫൗന്‍ഡേഷന് വേണ്ടി ജനങ്ങളെ പഠിപ്പിക്കുന്നു. ഫൗന്‍ഡേഷന് ലോകത്തിനിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രങ്ങളുണ്ട്. സുഷുമ്‌ന ക്രിയ യോഗ വിദ്യ ആദി യോഗിയുടേതാണ്. പൗരാണിക ഗ്രന്ഥങ്ങളില്‍ പരമാര്ശിച്ചിട്ടുള്ളതാണ്. ഹിമാലയത്തില്‍ തപസ്സനുഷ്ഠിക്കുന്ന യോഗി വര്യന്മാരാണ്  ഈ വിദ്യ പകര്‍ന്നു നല്‍കിയിട്ടുള്ളത്. മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടി ഈ വിദ്യ മനുഷ്യ കുലത്തിനു മുഴുവനും പകര്‍ന്നു നല്‍കണം എന്ന ഉപദേശത്തോടെയാണ് യോഗി വര്യന്മാര്‍ വിദ്യയുടെ രഹസ്യങ്ങള്‍  വെളിപ്പെടുത്തി കൊടുത്തത്.

പ്രകൃതി ദുരന്തങ്ങള്‍ക്ക് വരെ കാരണമാകുന്നത് മനുഷ്യന്റെ മലിന ചിന്തകളാണ്. മലിന ചിന്തകളെ അകറ്റാനും, മനുഷ്യ കുലത്തിനു സത്ഗതി പ്രാപിക്കാനുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നിരവധി സുഷുമ്‌ന ക്രിയ യോഗ പരിപാടികള്‍ 500 ലേറെ വരുന്ന ശിഷ്യന്മാരോടൊപ്പം ആത്മാനന്ദമയി നടത്തിയിട്ടുണ്ട്. 

സുജന്യമായി സുഷുമ്‌ന ക്രിയ യോഗ അവതരിപ്പിക്കുന്നതതെന്ന്  സംഘാടകരായ ശ്രീനിവാസ കനകഗിരി,ജയന്ത് ശ്രീകുമാര്‍, യശ്വസിനി ശ്രീനിവാസന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സിദ്ധ ഗുരു ആത്മാനന്ദമയി തിരുവനന്തപുരത്ത്  സുഷുമ്‌ന ക്രിയ യോഗ അവതരിപ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക