Image

ഡാളസ് ക്രോസ്‌വേ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍ ഇടവക പദവിയില്‍.

ഷാജി രാമപുരം Published on 13 July, 2019
ഡാളസ് ക്രോസ്‌വേ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍ ഇടവക പദവിയില്‍.
ഡാളസ്: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ ഡാളസില്‍ 2015 സെപ്റ്റംബര്‍ മാസം 20 ന് രൂപികൃതമായ ക്രോസ്‌വേ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍ ജൂലൈ മുതല്‍ സഭയുടെ ഇടവക പദവിലേക്ക് ഉയര്‍ത്തിക്കൊണ്ട് മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കല്പന നല്‍കി.


നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കീഴില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവര്‍ക്കായി ആരംഭിച്ച ഇടവകളില്‍ ഒന്നാമത്തെ ദേവാലയം ആണ് ക്രോസ്‌വേ മാര്‍ത്തോമ്മ ഇടവക. ന്യുയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന റവ.സോനു വര്‍ഗീസ് പ്രഥമ ഇടവകയുടെ  വികാരി ആയി പ്രവര്‍ത്തിക്കുന്നു.


ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസിനോടും, സഭാ നേതൃത്വത്തോടും  സ്വാതന്ത്ര ഇടവക പദവിലേക്ക് ഉയര്‍ത്തിയതില്‍ ഇടവാംഗങ്ങള്‍ നന്ദി അറിയിച്ചു. പ്രാദേശികവും വിശാലതലത്തിലുള്ളതുമായ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇടവകയുടെ വളര്‍ച്ചക്ക് നിര്‍ണ്ണായ സ്വാധീനം ചെലുത്തിയതായി  ചുമതലക്കാര്‍ അറിയിച്ചു


  ലിജോയ് ഫിലിപ്പോസ് വൈസ്.പ്രസിഡന്റ് ആയും, സാജന്‍ തോമസ് സെക്രട്ടറിയായും, ആശിഷ് ജോര്‍ജ്, കോളിന്‍ സഖറിയാ എന്നിവര്‍ ഇടവക ട്രസ്റ്റിന്മാരായും പ്രവര്‍ത്തിക്കുന്നു.

ഡാളസ് ക്രോസ്‌വേ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍ ഇടവക പദവിയില്‍.
Join WhatsApp News
Member 2019-07-13 15:06:38
So it is time to start the General Adi yogam 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക