Image

സംഘര്‍ഷങ്ങള്‍ക്കിടയിലും പാകിസ്ഥാനോട് മനുഷ്യത്വത്തിന്‍റെ മാതൃക കാട്ടി ഇന്ത്യന്‍ സൈന്യം

കല Published on 12 July, 2019
സംഘര്‍ഷങ്ങള്‍ക്കിടയിലും പാകിസ്ഥാനോട് മനുഷ്യത്വത്തിന്‍റെ മാതൃക കാട്ടി ഇന്ത്യന്‍ സൈന്യം

ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തി എന്നും സംഘര്‍ഷങ്ങളുടേതാണ്. എന്നാല്‍ എല്ലാ സംഘര്‍ഷങ്ങള്‍ക്ക് നടുവിലും പാകിസ്ഥാനോട് മനുഷ്യത്വത്തിന്‍റെ മാതൃക കാട്ടിയിട്ടുണ്ട് പലപ്പോഴും ഇന്ത്യന്‍ സൈന്യം. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസവും അതിര്‍ത്തില്‍ നടന്നു. 
പാക് അധീന കശ്മീരിലെ ഗ്രാമത്തില്‍ നിന്നും ഏഴു വയസുകാരനായ ആബിദ് ഷെയ്ക്ക് എന്ന ബാലന്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കൃഷ്ണ ഗംഗ നദിയില്‍ വീണ് കാണാതായിരുന്നു. ഈ കുട്ടിയുടെ മൃതദേഹം പാക് അധിന കശ്മീരില്‍ നിന്ന് ഒഴുകി ഇന്ത്യയുടെ ഭാഗത്ത് എത്തി. ബാലന്‍റെ മൃതദേഹം കണ്ടെത്തിയ ഗ്രാമീണര്‍ സംഭവം പോലീസില്‍ അറിയിച്ചു. മൃതദേഹം കാണാതായ ബാലന്‍റേതാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചു. 
മോര്‍ച്ചറി സൗകര്യമില്ലാത്തതിനാല്‍ സൈന്യം മഞ്ഞുപാളികള്‍ വെട്ടിയെടുത്ത് മൃതദേഹം കേടുകൂടാതെ സൂക്ഷിച്ചു. വിവരം പാക് സൈന്യത്തെ അറിയിച്ചപ്പോള്‍ കുപ്വാരയിലെ തീത്വാള്‍ ക്രോസില്‍ വെച്ച് കൈമാറ്റം നടത്തണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക കൈമാറ്റങ്ങള്‍ ഇവിടെ വെച്ചാണ് സാധാരണ നടക്കുക. 
എന്നാല്‍ മൃതദേഹം കണ്ടെത്തിയ അച്ചൂരിയില്‍ നിന്ന് തീത്വാളിലേക്ക് 200 കിലോമീറ്ററാണ് ദൂരം. അത്രയും ദൂരം പോകേണ്ടതിനാല്‍ ഗുരേസ് വാലിയില്‍ വെച്ച് മൃതദേഹം കൈമാറാമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. 
ഈ പ്രദേശത്ത് മൈനുകള്‍ കുഴിച്ചിട്ട് അപകട സാധ്യത ഏറെയുള്ള സ്ഥലമാണ്. ഈ മൈനുകളുടെ അപകടങ്ങളെ കണക്കിലെടുക്കാതെ ഇന്ത്യന്‍ സൈന്യം മൃതദേഹം പാകിസ്ഥാന് കൈമാറി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക